വൈറലായ വെഡിങ് ഷൂട്ടുകൾ, കുടുങ്ങി കേരളാ പോലീസും; ഏറ്റുമുട്ടി സോഷ്യൽ മീഡിയയും!

വിവാദങ്ങളും വിമർശനങ്ങൾക്കും ഇടയൊരുക്കി സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകൾ ചൂടൻചർച്ചകൾക്കു വഴിയൊരുക്കിയിരിക്കുകയാണ്. ഗ്ലാമറസ് വേഷത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് വിവാദത്തിന് ഇടയത്. സദാചാരവാദങ്ങളുമായി നോക്കുന്നവരും, അതിനെ എതിർക്കുന്ന ഒരു വിഭാഗവും ആണ് സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്നത്. മറ്റുള്ള ഫോട്ടോഷൂട്ടിൽ നിന്നും വെത്യസ്തമാകാൻ വേണ്ടി പുതിയ രീതിയിലെ ആശയങ്ങളും പരീക്ഷണത്തിലും ആണ് എന്ന് ഓരോ വെഡിങ് ഫോട്ടോഗ്രാഫി കമ്പനികളും.

എന്നാൽ ഒക്ടോബർ 23 ന് ബ്ലാക്ക്പേപ്പർ ഫോട്ടോഗ്രാഫി പുറത്തുവിട്ട ഐഷ്വര്യ -പെബിൻ എന്നിവരുടെ ഫോട്ടോഷൂട്ട് ആണ് ഏറെ വിമർശനങ്ങൾ നേരിട്ടത്. അതിരപ്പള്ളിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഫോട്ടോഷൂട്ട് സംസ്ക്കാരത്തിന് നിരക്കാത്തത് എന്ന വിവാദമാണ് ചിലർ ഉയർത്തിയത്. വധുവിനെയും വരനെയും ആക്ഷേപിച്ചു നിരവധി കമെന്റുകൾ നിറഞ്ഞു, നിരവധി ട്രോളകളും പ്രചരിച്ചു. എന്നാൽ ഇതിനെ അനുകൂലിച്ചും ധാരാളം ആളുകൾ രംഗത്തു വന്നു. കാലത്തിനു അനുസരിച്ചു വരുന്ന മാറ്റങ്ങൾ ആണ് ഇവയൊന്നും ഇവർ വാദിച്ചു.

ഈ വിമർശന ചർച്ചകൾ കെട്ടടങ്ങിയതിനു ശേഷം കൊച്ചിയിലെ പിനക്കിൾ ഇവന്റ് പ്ലാണ്ണേഴ്സ് നടത്തിയ ഒരു ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചക്കു ഇടയാക്കിയത്. പൂനെ സ്വദേശികളായ ഗൗരി, റാം എന്നിവരുടെ പ്രീവെഡിങ് ഷൂട്ട് ആയിരുന്നു. ഇത്തവണ ഗൗരിയുടെ വസ്ത്രധാരണതെ ചൊല്ലിയായിരുന്നു വിവാദങ്ങൾ. ഇതിനു എതിരെ ഫോട്ടോഷൂട്ട് കമ്പനിയിൽ വിളിച്ചും, അവരുടെ ഫേസ്ബുകിലും അസഭ്യവർഷം ഉണ്ടായി.

ഇതേ വിഷയത്തിൽ കേരളാ പോലീസ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ചർച്ചക്കു വഴിവച്ചത്. ” സേവ് ദി ഡേറ്റ് ആയിക്കോളൂ; കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന സമൂഹം കാണുന്നുണ്ട്” എന്നായിരുന്നു പോലീസ് പങ്കുവച്ച പോസ്റ്റ്. ഈ പോസ്റ്റ് സദാചാരപോലീസിനെ പിന്തുണക്കുന്നു യെന്നും സോഷ്യൽ മീഡിയയിൽ ആക്ഷേപം ഉയർന്നു. പോലീസിന്റെ പോസ്റ്റിനെ വിമർശിച്ചും പിന്തുണച്ചും വാദങ്ങളുണ്ടായി. ഈ പോസ്റ്റിനു എതിരെ ട്രോളുകളും ഉണ്ടാക്കി ട്രോളാന്മാർ.

police trolls 2
Previous articleTovino Thomas
Next articleഒടുവിൽ നടന്‍ ബാലയും ഗായിക അമൃത സുരേഷും നിയമപരമായി വേര്‍പിരിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here