ടെലിവിഷൻ അവതാരക എന്ന് ഓർക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് വേഗം കടന്നുവരുന്ന ഒരു മുഖമാണ് രഞ്ജി ഹരിദാസിന്റേത്. എന്തും തുറന്നുപറയാനുള്ള ധൈര്യവും വാതോരാതെയുള്ള സംസാരവും കൊണ്ട് അവതരണ ശൈലിയ്ക്ക് സ്വന്തമായ ഒരു രീതി ആവിഷ്കരിച്ച വ്യക്തികൂടിയാണ്.
ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ അവതാരികയിട്ടാണ് രഞ്ജിനി ഏറെ പ്രശസ്‌തി നേടിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ബാലിയിലെ സാഹസിക യാത്രയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഉയരങ്ങളിൽ നിന്ന് വെള്ളത്തിലേക്ക് ക്ലിഫ് ജമ്പ് ചെയ്യുന്ന താരത്തെ വീഡിയോയിൽ കാണാം.
ഈ നിമിഷം അനുഭവിച്ചറിഞ്ഞ ആകാംഷ എങ്ങനെ മറക്കാനാകുമെന്നാണ് രഞ്ജിനി വീഡിയോ പങ്കിവച്ചു കൊണ്ട് കുറിച്ചികുന്നത്. യുവർഫിട്രിപ് എന്ന ഹാഷ്ടാഗിലാണ് രഞ്ജിനി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സാഹസികതകൾ തുടരട്ടെ എന്നാണ് ആരധകർ വീഡിയോയ്ക്ക് കമൻ്റ് ചെയ്തിരിക്കുന്നത്.