മനുഷ്യർക്ക് മാത്രമല്ല വേണമെങ്കിൽ ആനയ്ക്കും യോഗയൊക്കെ ആവാം. യോഗ ചെയ്യുന്ന ആനയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. ഓഹിയോയിലെ കൊളംബസ് സൂവിലാണ് ഈ അഭ്യാസിയായ ആന ഉള്ളത്. മൃഗശാല അധികൃതർ ആനയുടെ അഭ്യാസം ഫേസ് ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ആന യോഗ’ എന്ന തലക്കെട്ടോടെയാണ് അധികൃതർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മൃഗശാലയിലെ കോന്നീ, ഹാങ്ക് എന്നീ ആനകൾ സ്ഥിരമായി വ്യായാമം ചെയ്യാറുണ്ടെന്നും ഇവർ പറയുന്നു. മൃഗശാലയിലെ ഏറ്റവും പ്രായം കൂടിയ ആനയാണ് കോന്നീ. 45 വയസ്സുണ്ട് ഇതിന് ദിവസേനയുള്ള വ്യായാമത്തിലൂടെ കോന്നീയുടെ പേശികൾക്ക് ബലം ലഭിക്കും. ഇതാണ് ഈ വയസ്സു കാലത്തും കോന്നി ചെറുപ്പക്കാരായ ആനകളെ പോലെ ഇരിക്കുന്നതിന്റെ രഹസ്യം. രണ്ടാമനായ ഹാങ്ക് ആണ് കൂട്ടത്തിൽ ഏറ്റവും വലിയവൻ.