രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരസുന്ദരി കരീന കപൂർ. മെറ്റേണിറ്റി കാലം ആസ്വദിക്കുന്നതിനിടയിൽ ഫാഷനിലും താരസുന്ദരി ശ്രദ്ധിക്കുന്നുണ്ട്. ഗർഭാവസ്ഥയ്ക്ക് അനുയോജ്യമായതും സിംപിളുമായ വസ്ത്രങ്ങളിലാണ് കരീന ഫാഷനിസ്റ്റകളടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
വെള്ള സൽവാറും ചുവപ്പ് ദുപ്പട്ടയും ധരിച്ചുള്ള കരീനയുടെ ചിത്രങ്ങളാണ് ഇക്കൂട്ടത്തിൽ പുതിയത്. ദീപാവലി ആഘോഷിക്കാൻ മാനേജർ പൂനം ദമാനിയയുടെ വീട്ടിലെത്തിയപ്പോഴാണ് താരസുന്ദരി ട്രഡീഷനൽ ലുക്കിൽ തിളങ്ങിയത്. അമ്മ ബബിതയും സുഹൃത്തും ഫാഷൻ ഡിസൈനറുമായ മസബ ഗുപ്തയും കരീനയ്ക്കൊപ്പം എത്തിയിരുന്നു.
സിംപിൾ സ്റ്റൈലിനേക്കാൾ താരത്തിന്റെ നിറവയറാണ് ശ്രദ്ധ നേടിയത്. ആരാധകരുടെ കമന്റുകളിൽ കൂടുതലും കരീന–സെയ്ഫ് ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിനെ സംബന്ധിച്ചുള്ളതായിരുന്നു. ഗർഭകാലമായതുകൊണ്ടു പരമാവധി സന്തോഷമായിരിക്കാനായി ഒട്ടുമിക്ക ആഘോഷങ്ങളും കരീന സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ എല്ലാം വീട്ടില്‍വച്ച് വളരെ കുറച്ച് അതിഥികളുടെ സാന്നിധ്യത്തിലാണ് എന്നു മാത്രം.