വെള്ള സാരിയിൽ ക്രിസ്ത്യൻ മണവാട്ടിയായി അപ്‌സര; വിവാഹ റിസപ്ഷൻ വിഡിയോ

262090495 595370041732897 1181018344076109766 n

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം നടി അപ്സര യും ടെലിവിഷൻ രംഗത്ത് നിന്നുതന്നെയുള്ള താരം ആൽബിയും വിവാഹിതരായി. താരത്തിന്റെ വിവാഹ റിസപ്ഷൻ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെള്ള സാരിയിൽ ക്രിസത്യൻ മണവാട്ടിയെ പോലെയാണ് താരം എത്തിയത്. കേക്ക് മുറിച്ച് പരസ്പരം വൈൻ നൽകിയാണ് ആഘോഷങ്ങൾ തുടങ്ങിയത്.

നിരവധി താരങ്ങൾ ചടങ്ങിനെത്തും.തൃശൂർ വെച്ചായിരുന്നു റിസപ്ഷൻ നടന്നത്. ചോറ്റാനിക്കര അമ്പലത്തിൽ വച്ചാണ് ആൽബി അപ്സരയ്ക്ക് താലി ചാർത്തിയത്. കസവ് സാരിയും കസ്റ്റമൈസ് ചെയ്ത ബ്ലൗസുമായിരുന്നു അപ്സര ധരിച്ചത്. മുണ്ടും ഗോൾഡൻ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആൽബിയുടെ വേഷം.

261593626 420443049582592 4862161165929976693 n

മുഹൂർത്തത്തിന് തൊട്ടുമുമ്പും അതിഥികളെ വരവേറ്റും സുഹൃത്തുക്കളോട് സംസാരിച്ചുമൊക്കെ ഓഡിട്ടോറിയത്തിൽ തന്നെയുണ്ടായിരുന്നു താരം. സരിഗ, അലീന പടിക്കൽ, കിഷോർ, സരിത തുടങ്ങി അപ്സരയുടെ സുഹൃത്തുക്കളെല്ലാം വിവാഹത്തിനെത്തിയിട്ടുണ്ട്.രണ്ടു വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്.

അപ്സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകൻ ആൽബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു.

260444765 1309482316491485 1775047413242519859 n

ഒരുപാട് പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അപ്സരയെ മിനിസ്ക്രീനിലെ താരം ആക്കി മാറ്റിയതത് ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പരയായ സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രമാണ്. നെഗ റ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങളിലൂടെയാണ് അപ്സര കൂടുതലും ശ്രദ്ധിക്കപ്പെട്ടത്.

Previous articleസാരിയുടുത്ത് സുന്ദരിയായി ഡാൻസ് കളിച്ച് രചന നാരായണൻകുട്ടി; വീഡിയോ
Next article‘കരിക്കി’ലെ അർജുൻ വിവാഹിതനാകുന്നു; വധുവിന്റെ ചിത്രം പങ്കുവെച്ച് താരം.!

LEAVE A REPLY

Please enter your comment!
Please enter your name here