വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടിൽ ഫോട്ടോഷൂട്ട്; അണക്കെട്ടിന്റെ ഷട്ടർ തുറന്നു.! പിന്നീട് സംഭവിച്ചത്; വീഡിയോ

കല്യാണം ആകുമ്പോൾ എല്ലാവരും കൂടുതൽ ശ്രദ്ധ പുലർത്തുന്നത് ഫോട്ടോഷൂ ട്ട് ചെയുന്നത്തിനെ കുറിച്ചൊക്കെ ആണ്. ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ പലതും ചെയ്ത് കൂട്ടാറുണ്ട്. പലതും സമൂഹത്തിൽ വിമർശനങ്ങൾക്ക് വഴി വെക്കുന്നു. പലതും പല അപകടങ്ങളെ വിളിച്ചു വരുത്തുന്നു.

അതുപോലൊരു സംഭവം ആണ് ഇപ്പോൾ വൈറൽ ആകുന്നത്. രാജസ്ഥാനിലെ ചിത്തോർഗഡിൽ നവംബർ 9ന് ആണ് സംഭവമാണ് വൈറൽ ആകുന്നത്. പ്രീവെഡ്ഡിങ് ഷൂട്ടിനിടെ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടിൽ വധൂവരന്മാർ കുടുങ്ങി. ആശിഷ് ഗുപ്തയും ശിഖയുമാണ് വധു വരന്മാർ.

ഇവരുടെ കൂടെ സുഹൃത്തുക്കളായ ഹിമാൻഷുവിനും മിലാനും ഫോട്ടോഗ്രഫറും ഉണ്ടായിരുന്നു. ചുലിയ വെള്ളച്ചാട്ടത്തിനു സമീപം ഫോട്ടോഷൂട്ടിന് എത്തിയത്. എന്നാൽ ഇതിനിടെ റാണ പ്രതാപ് സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുകയായിരുന്നു.

തുടര്‍ന്ന് പ്രദേശത്തെ ജലനിരപ്പ് അതിവേഗം ഉയരുകയും ചെയ്തു. ഫോട്ടോഗ്രഫർക്ക് അല്ലാതെ മറ്റാർക്കും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറാനായില്ല. ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ ജലനിരപ്പ് ഉയരുകയും വധു വരന്മാർ ഉൾപ്പടെ അവിടെ അകപെടുക ആയിരുന്നു.

തുടർന്ന് ഫോട്ടോഗ്രഫർ പോലീസിനെ രക്ഷപ്രവർത്തനത്തിനായി അറിയിച്ചു. ഇവരെത്തി മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ബാക്കിയുള്ളവരെ രക്ഷപ്പെടുത്തിയത്. ഈ വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് കമ്മെന്റുകളുമായി എത്തിയത്.

Previous articleദേശിയമത്സ്യം ‘അയല’ എന്ന് കരുതി അയല കഴിക്കാതെ ഇരിക്കുന്നില്ലലോ; കുറിപ്പ്
Next article‘അച്ഛനോട് അത്ര അടുപ്പമായിരുന്നു അവന്’; യജമാനന്റെ ചിതക്കരികിൽ നിന്ന് മാറാതെ ഒരു നായ

LEAVE A REPLY

Please enter your comment!
Please enter your name here