തടി കൊണ്ട് വിസ്മയങ്ങൾ തീർച്ച പെരുന്തച്ചനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇതേ പാത പിന്തുടർന്നുകൊണ്ട് തടിയും മുളയും ഉപയോഗിച്ചുകൊണ്ട് ജലചക്രം നിർമിച്ച വയനാട് സ്വദേശി സനോജിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ആരെയും വിസ്മയിപ്പിക്കുന്ന തരത്തിലാണ് ഈ ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച ഈ കെട്ടിട നിർമാണ തൊഴിലാളിയുടെ കഴിവുകൾ.
ഒഴിവു സമയങ്ങളിൽ കരകൗശല വസ്തുക്കൾ നിർമിക്കുന്ന ശീലമുള്ള സനോജ്, വീട്ടിലെ കുട്ടികൾക്കൊരു കൗതുകമാകട്ടെ എന്ന് കരുതിയാണ് മീനുകളെ വളർത്തുന്നത്. പിന്നീട് ഇത് വിപുലീകരിച്ച് മീൻ വളർത്തൽ കുളത്തിലേക്ക് മാറ്റിയാലോ എന്ന് സനോജ് ചിന്തിച്ചു. എന്നാൽ സനോജിന്റെ താത്പര്യം അതിൽ അവസാനിച്ചില്ല. ഏറെ നാൾ ശ്രമപ്പെടേണ്ടി വന്നുവെങ്കിലും കുളത്തിൽ, ചലിക്കുന്ന പത്ത് പാവകളെ ഉൾക്കൊള്ളുന്ന ഒരു ജലചക്രം നിർമിച്ചിട്ടാണ് സനോജ് ഒന്ന് അടങ്ങിയത്. സനോജിന്റെ കരവിരുതുകളെക്കുറിച്ചറിയാൻ വീഡിയോ കാണൂ.