മലയാളത്തിൽ വളർന്നുവരുന്ന നായകനാണ് ഷെയിൻ നിഗം, മലയാളികൾക്ക് ഷെയിൻനോടു അബിയുടെ മകൻ എന്ന സ്നേഹമുണ്ട്. പക്ഷെ കഴിഞ്ഞ കുറേ ദിവസങ്ങളായി ഷെയിൻ എതിരെ നിരന്തരം പരാതികൾ ആണ് എത്തുന്നത്. സിനിമനിർമാതാവ് ജോബി ജോർജ്ജ്മായി ഉള്ള പ്രശ്നങ്ങൾ മലയാള സിനിമ മേഖലയിൽ തന്നെ ചർച്ചയായതാണ്. അതിനു ശേഷം ആവിഷയത്തിൽ താരസംഘടനയും നിർമാതാക്കളുടെ സംഘടനയും ഇടപെട്ടതും അതു ചർച്ചയായി അവർ തമ്മിൽ ധാരണയായതും ആണ്. ഇതിനുശേഷവും ചിത്രവുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. വിവാദങ്ങൾക്കു ശേഷം വെയിൽ സിനിമയിൽ തിരിച്ചെത്തിയ ഷെയിൻ നെ പുലർച്ചെ രണ്ടര മണി വരെ നിർബന്ധിച്ച് അഭിനയിപ്പിച്ചുയെന്നും, വെയിൽ സിനിമയുടെ സെറ്റിൽ നിന്നും താരം മാനസികമായി തകർന്നാണ് തിരികെ എത്തിയതെന്നും ഷെയിൻ ന്റെ മാനേജർ പറഞ്ഞിരുന്നു.
ഇപ്പോൾ ഷെയിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ചിത്രമാണ് ആരാധകരെയും സിനിമക്കാരെയും ഉൾപ്പെടെ എല്ലാവരെയും ഞെട്ടിച്ചത്. മുടി പറ്റെ വെട്ടി ക്ലീൻഷേവ് ചെയ്യ്തു ജ്യൂസ് കുടിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മുടി വെട്ടിയതിലൂടെ സിനിമയുമായി ബന്ധപ്പെട്ട കരാർ ലംഘിക്കുന്നതും. ഇതിലൂടെ പ്രതിസന്ധിയിലാക്കുന്നത് നിർമ്മാതാവും സംവിധായകനും ആണ്. ഇതു മൂലം വെയിൽ എന്ന സിനിമ പൂർത്തിയാവുക ബുധിമുട്ടാണ്. സിനിമയുമായി സഹകരിക്കാൻ താനില്ലെന്ന് ഷെയിൻ വ്യക്തമാക്കുന്നത് കൂടിയാണ് ഈ പുതിയ ചിത്രം. തന്നെ മാനസികമായി തകർത്തിയ സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് മുടിവെട്ടി പുതിയ സമരമുറ സ്വീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സിനിമയ്ക്ക് നീട്ടി വളർത്തിയ താടിയും മുടിയും ആയിരുന്നു വേണ്ടത്. ഈ സാഹചര്യത്തിൽ ഒരു സിനിമ തന്നെ പൂർണമായും മുടങ്ങുന്ന വക്കിലാണ് കാര്യങ്ങൾ പോകുന്നത്.