‘വെട്ടത്തിലെ മണിയുടെ കാമുകിയല്ലേ ഇത്.! യോഗ വർക്ഔട്ട് വീഡിയോ പങ്കുവെച്ചു താരം – വീഡിയോ കാണാം

Devika Madhavan 1

ചെറിയ വേഷങ്ങളിൽ അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്ന ധാരാളം താരങ്ങൾ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. ഒറ്റ ചിത്രത്തിൽ മാത്രം നായികയായി അഭിനയിച്ച് പ്രിയങ്കരിയായി മാറിയ താരമാണ് നടി ദീപ നായർ. പ്രിയം എന്ന സിനിമയിൽ മാത്രമാണ് ദീപ ആകെ അഭിനയിച്ചിട്ടുളളത്. അത് നായികയായി അഭിനയിച്ച താരമാണ്.

എന്നാൽ മലയാളത്തിൽ നായികയായി അഭിനയിക്കാതെ തന്നെ ശ്രദ്ധനേടിയിട്ടുള്ള താരങ്ങളുണ്ട്. നിരവധി സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ശ്രുതി നായർ എന്ന ദേവിക മാധവൻ. മിസ്റ്റർ ബ്രഹ്മചാരി, വെട്ടം, ബെൻ ജോൺസൺ, പ്രണയകാലം, സഞ്ചാരം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശ്രുതി,

Devika Madhavan 2

ധാരാളം ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴിൽ നായികയായും ശ്രുതി ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വെട്ടത്തിലെ കലാഭവൻ മണിയുടെ കാമുകിയായി വേഷമിട്ട ശ്രുതിയെ എന്തായാലും അത്ര പെട്ടന്ന് ഒന്നും മലയാളികൾക്ക് മറക്കാൻ പറ്റുകയില്ല. സീരിയലുകളിൽ വില്ലത്തി വേഷങ്ങളിലാണ് ദേവിക കൂടുതലായി അഭിനയിച്ചിട്ടുള്ളത്.

തമിഴ് നടൻ ആദിത്യനുമായുള്ള വിവാഹത്തിന് ശേഷം മലയാളത്തിൽ അധികം ദേവിക അഭിനയിച്ചിട്ടില്ല. 2016-ലായിരുന്നു ദേവികയുടെ വിവാഹം. പക്ഷേ വിവാഹശേഷവും ദേവിക സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായിരുന്നു.

Devika Madhavan 3

യോഗ ചെയ്യാറുള്ള താരം അതിന്റെ ധാരാളം വർക്ക്ഔട്ട് വീഡിയോസ് പോസ്റ്റ് ചെയ്യാറുണ്ട്. യോഗയിൽ 100 സൂര്യ നമസ്കാരവും വിവിധ യോഗാസനങ്ങളും പ്രാണായാമയും ചെയ്യുന്ന വീഡിയോയാണ് ദേവിക പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ട് ആരാധകരുടെ കണ്ണ് തള്ളിയിരിക്കുകയാണ്.

Previous articleവീട്ടിലെ മൊട്ട ബോസ്; മകന്റെ പുത്തൻ ലുക്ക് പങ്കുവെച്ച് നടി മേഘ്‌ന രാജ്.!
Next articleടാൻസാനിയയിലും ഹിറ്റായി ബോളിവുഡ് ഗാനം; വൈറൽ വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here