സമൂഹമാധ്യമങ്ങള്‍ രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. വളരെ വേഗത്തില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ഇത്തരം ദൃശ്യങ്ങളെ വൈറല്‍ക്കാഴ്ചകള്‍ എന്ന് നാം വിശേഷിപ്പിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഒരു വൈറല്‍ക്കാഴ്ച.
ഒരു കുരങ്ങനാണ് ഈ വിഡിയോയിലെ താരം. വൃത്തിയോടെ പാത്രം കഴുകുന്ന കുരങ്ങന്റെ വിഡിയോ ഇതിനോടകംതന്നെ നിരവധിപ്പേര്‍ കണ്ടുകഴിഞ്ഞു. ഈ ദൃശ്യങ്ങള്‍ എവിടെ നിന്നും പകര്‍ത്തിയതാണെന്ന് വ്യക്തമല്ലെങ്കിലും ചെറിയൊരു ഹോട്ടലിലാണ് കുരങ്ങന്‍ പാത്രം കഴുകുന്നത് എന്ന് വിഡിയോയില്‍ നിന്നും വ്യക്തമാണ്.
ഒരു മേശപ്പുറത്തിരുന്നാണ് കുരങ്ങന്‍ പാത്രം കഴുകുന്നത്. കഴുകയ ശേഷം പാത്രം വൃത്തിയായോ എന്നറിയാന്‍ കുരങ്ങന്‍ മണത്തുനോക്കുന്നുണ്ട്. വൃത്തിയാകുന്നത് വരെ പാത്രം തേച്ച് മിനുക്കി കഴുകുന്നതും വിഡിയോയില്‍ കാണാം. എന്തായാലും സൈബര്‍ ഇടങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ കുരങ്ങന്‍.