പലപ്പോഴും ഒരാളുടെ സമയോചിതമായ ഇടപെടലാണ് മറ്റൊരാളുടെ ജീവന്‍ തന്നെ രക്ഷപ്പെടുത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും അത്ഭുതകരമായ ഒരു രക്ഷപ്പെടുത്തലിന്റെ വിഡിയോയാണ്.
ന്യൂയോര്‍ക്കില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. യൂണിയന്‍ സ്‌ക്വയറിലെ സബ്-വേ ട്രാക്കിലായിരുന്നു സംഭവം. വീല്‍ചെയറിലായിരുന്ന ഒരു വ്യക്തി അബദ്ധത്തില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു.
അകലെ നിന്നും ട്രെയിന്‍ വരുന്ന ശബ്ദവും കേള്‍ക്കാം. ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ അദ്ദേഹത്തിന് തനിയെ തിരിച്ചു കയറാന്‍ സാധിച്ചില്ല. ഈ സമയത്ത് സ്വന്തം ജീവന്‍ പോലും നോക്കാതെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന മറ്റൊരു യാത്രികന്‍ ട്രാക്കിലേയ്ക്ക് ചാടി.
വീണുകിടക്കുന്ന അദ്ദേഹത്തെ പ്ലാറ്റ്‌ഫോമിലേയ്ക്ക് കയറ്റുകയും ചെയ്തു. മറ്റ് യാത്രക്കാരും അദ്ദേഹത്തെ സഹായിക്കാനെത്തി. ആ മനുഷ്യന്റെ സമയോചിതമായ ഇടപെടലാണ് ഒരാളുടെ ജീവന്‍ തന്നെ രക്ഷപ്പെടുത്തിയത്.
This afternoon in Union Square a man in a wheelchair somehow ended up on the subway tracks. Luckily, a Good Samaritan jumped down and rescued the man about 10s before the train came into the station. Huge shoutout to whoever the guy is who jumped down to help! #subwaycreatures pic.twitter.com/Uhx2drg2NH
— Rick (@SubwayCreatures) August 4, 2021