രാജ്യത്തിന് കാവലായി നിലകൊള്ളുന്ന ജവാന്മാരുടെയും അവരുടെ കുടുംബത്തിന്റെയുമെല്ലാം ഹൃദയംതൊടുന്ന കാഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടാറുണ്ട്, അത്തരത്തിലൊന്നാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹത്തിന് സഹോദരന്മാരുടെ സ്ഥാനത്ത് ഒരു കൂട്ടം സിആർപിഎഫ് ജവാന്മാർ അണിനിരന്ന കാഴ്ചയാണ് ഹൃദയം തൊടുന്നത്.


കഴിഞ്ഞ വർഷം പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ കോൺസ്റ്റബിൾ ശൈലേന്ദ്ര പ്രതാപ് സിംഗ് വീരമൃത്യു വരിച്ചിരുന്നു. സിആർപിഎഫിന്റെ 110-ാം ബറ്റാലിയനിലാണ് അദ്ദേഹത്തെ നിയമിതനാക്കിയിരുന്നത്. സൈനികന്റെ സ്മരണയ്ക്കായി ആദര സൂചകമായി സഹപ്രവർത്തകർ തിങ്കളാഴ്ച ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നടന്ന അദ്ദേഹത്തിന്റെ സഹോദരി ജ്യോതിയുടെ വിവാഹത്തിന് എത്തി.
ഒരു സഹോദരനെന്ന നിലയിൽ എല്ലാവരും ചേർന്നാണ് ചടങ്ങുകൾ നടത്തിയത്. സിപിആർഎഫ് ട്വിറ്ററിൽ പങ്കിട്ട ഫോട്ടോകളിൽ ജവാന്മാർ വിവാഹ ചടങ്ങുകൾ നടത്തുന്നതും സഹോദരിയെ മണ്ഡപത്തിലേക്ക് കൊണ്ടുപോകുന്നതും കുടുംബാംഗങ്ങൾക്കും അതിഥികൾക്കുമൊപ്പം ഫോട്ടോകൾക്ക് പോസ് ചെയ്യുന്നതും കാണിക്കുന്നു.

Brothers for life:
— 🇮🇳CRPF🇮🇳 (@crpfindia) December 14, 2021
As elder brothers, CRPF personnel attended the wedding ceremony of Ct Shailendra Pratap Singh's sister. Ct Sahilendra Pratap Singh of 110 Bn #CRPF made supreme sacrifice on 05/10/20 while valiantly retaliating terrorist attack in Pulwama.#GoneButNotForgotten pic.twitter.com/iuVNsvlsmd