വീണ്ടും ആരാധകരുടെ നോട്ടം പിടിച്ചിരുത്തുന്ന ഫോട്ടോസുമായി എസ്തർ അനിൽ- വൈറൽ ഫോട്ടോസ്

Esther Anil 5

നല്ലവന്‍ എന്ന മലയാള ചിത്രത്തിലൂടെ ബാല താരമായി അഭിനയ രംഗത്തെത്തിയ നടിയാണ് എസ്തർ. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചുവെങ്കിലും ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്. ‘ദൃശ്യം 2’ വിലെ പ്രകടനത്തിനും താരത്തിന് ഒരുപാട് പ്രശംസ ലഭിച്ചിരുന്നു.

ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്.

Esther Anil 8

ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ പലപ്പോഴും എസ്തറിന്റെ ഫോട്ടോഷൂട്ടുകൾ വൈറലാവാറുണ്ട്. മോഡേൺ വസ്ത്രങ്ങൾ ധരിച്ചുള്ള എസ്തറിന്റെ ചിത്രങ്ങൾക്ക് മോശം കമന്റുകൾ വരാറുണ്ട്. പലപ്പോഴും അത്തരം കമന്റുകൾക്ക് താരം മറുപടി കൊടുക്കാറില്ല. എന്നാൽ ഒരു ടെലിവിഷൻ പ്രോഗ്രാമിൽ എസ്തറിന്റെ വസ്ത്രധാരണത്തെ കുറിച്ച് അവതാരകർ സംസാരിച്ചപ്പോൾ അതിന് എതിരെ താരം പ്രതികരിച്ചിരുന്നു.

സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുന്ന എസ്തേറിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ അടക്കിവാഴുന്നത്. സരിൻ രാംദാസാണ് ചിത്രം പകർത്തിയിരിക്കുന്നത്. താരം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി പങ്ക് വെച്ചിരിക്കുന്നത്. ഞാൻ അത് വീണ്ടും ചെയ്തു എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. കറുപ്പ് ഡ്രസ്സിൽ അതീവ സുന്ദരിയയുള്ള താരത്തിന്റെ ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റും ഏറെയാണ്.

Esther Anil 7
Esther Anil 6
Esther Anil 9
270885750 896144131261334 7261536165234158340 n
270243507 886807102007538 4675208879244034194 n
270888166 137512002010893 8169776012803437284 n
Previous article‘മകനെ വശീകരിച്ചു, ഇനി എന്റെ ഭർത്താവിനെ വശീകരിക്കാനാണോ ഭാവം’; വേദനിപ്പിച്ച നാളുകൾ…വൈറൽ കുറിപ്പ്
Next articleശ്രീലയക്ക് പെണ്‍കുഞ്ഞ്.! പുതുവര്‍ഷത്തില്‍ ഞങ്ങളെ തേടിയെത്തിയ സന്തോഷം- വാര്‍ത്ത പങ്കിട്ട് ശ്രുതി ലക്ഷ്മി

LEAVE A REPLY

Please enter your comment!
Please enter your name here