വീട്ടിലേക്ക് കുഞ്ഞ് അതിഥി വരാനിരിക്കെ ഭർത്താവ് ചിരഞ്ജീവിയുടെ വേർപാട്; നെഞ്ചുരുകി മേഘ്‌ന

സിനിമ ലോകത്തിന് വലിയൊരു ആഘാതം തന്നെയാണ് നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ആ ദുഃഖം ഇരട്ടിയാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ മേഘ്ന രാജ് മൂന്നു മാസം ഗര്‍ഭിണിയാണെന്ന വാര്‍ത്ത. സന്തോഷിക്കേണ്ട ഈ നിമിഷത്തിൽ വിഷമം ഇരട്ടിക്കുന്ന വാർത്തയാണ് എല്ലാവരും ഏറ്റെടുത്ത്. പുതിയ അംഗത്തെ സ്വീകരിക്കാന്‍ ഒരുങ്ങുന്നതിനിടെ ചിരഞ്ജീവിയുടെ വേര്‍പാട് കുടുംബത്തേയും ആരാധകരേയും ഒരു പോലെ ഉലച്ചു. ഇരുവരും രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് എത്തുന്നത്.

ആട്ടഗര എന്ന സിനിമയില്‍ മേഘ്‌നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് പ്രണയത്തിന്റെ തുടക്കം. പിന്നീട് 2018 ഏപ്രിൽ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് വിവാഹം. മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വച്ചും വിവാഹച്ചടങ്ങുകൾ നടന്നു. ബസവൻഗുഡിയിലെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചത്. വന്‍ തിരക്കാണ് വസതിയില്‍. കന്നഡ സൂപ്പർ താരം യഷ്, അർജുൻ തുടങ്ങി വലിയ താരനിരയും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി.

Previous articleബ്രിട്ടനെ കൈയ്യിലെടുത്ത മലയാളി പെൺകുട്ടി.! പത്തുവയസുകാരി സൗപർണിക; വിഡിയോ
Next articleഅന്ന് ഈ റോഡിൽ ടാറിങ്ങ് പണിക്ക് വന്നു; ഇന്ന് അതെ റോഡിൽ ഇസ്പെക്ടർ ആയി നിൽക്കുന്നു.! വൈറൽ കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here