അധികം ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മേഘ്ന രാജ്. തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു മേഘ്നയുടെ ഭർത്താവും നടനും കൂടിയായ ചിരഞ്ജീവി സർജയുടേത്. ഏറെ ഞെട്ടലോടെയാണ് നടന്റെ വിയോഗം ആരാധകർ ശ്രവിച്ചത്. ഇനിയും താരത്തിന്റെ വിയോഗം അംഗീകരിക്കാൻ മേഘ്ന രാജിനും കുടുംബാംഗങ്ങൾക്കും കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ വർഷം ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ മ രിച്ചത്. ആ വേദനകളെ ഉള്ളിലൊതുക്കി മേഘ്ന നിറഞ്ഞു ചിരിക്കുന്നത് മകൻ മൂലമാണ്. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ജൂനിയർ ചീരു എന്നായിരുന്നു കുട്ടിയെ ആരാധകർ വിളിച്ചിരുന്നത്. റായൻ എന്നാണ് കുട്ടിക്ക് നൽകിയിരിക്കുന്ന യഥാർത്ഥ പേര്.
‘സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായൻ വന്നത്. റായൻ രാജ് സർജ എന്നാണ് മോന്റെ മുഴുവൻ പേര്. രാജാവ് എന്നാണ് റായൻ എന്നതിനർഥം. ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോടു ഞാൻ പിണക്കമാണ്. എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്.’- മേഘ്‌ന ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഇപ്പോഴിതാ ‘വീട്ടിലെ മൊട്ട ബോസിന്റെ സൂപ്പർക്യൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മേഘ്ന രാജ്. തലമൊട്ടയടിച്ച കുഞ്ഞു റായന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത് ഇങ്ങനെയാണ് ‘നോ ഷേവ് നവംബർ’ എന്നാണ് അമ്മ എന്നോട് പറഞ്ഞത്. ‘വീട്ടിലെ മൊട്ട ബോസ്’.
ലിറ്റിൽ റൗഡി എന്ന ഹാഷ്ടാഗിനൊപ്പമാണ് ജൂനിയർ ചീരുവിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിരഞ്ജീവി സർജയുടെ ചിത്രത്തിനരികെ മകനെയുമെടുത്തുകൊണ്ട് നിൽക്കുകയാണ് മേഘ്ന. കുഞ്ഞു റായന്റെ പുത്തൻ ലുക്കിന് ഇഷ്ടങ്ങളുമായി ആരാധകരുമെത്തി.