മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംയുക്ത വർമ്മ, ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരം വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത് വീട്ടു ജോലി ചെയ്യുന്ന ബിജു മേനൊന്റെ ചിത്രങ്ങൾ ആണ്.
മകൻ ദക്ഷ് ധര്‍മ്മികും ബിജു മേനോനും വീട്ടിലെ പണികള്‍ എടുക്കുന്ന ചില ചിത്രങ്ങളാണ് സംയുക്ത പങ്കുവെച്ചിരിക്കുന്നത്. ചെറിയ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ്. ഗവ. ടെക്സനിക്കൽ ഹൈസ്കൂളിന് നന്ദി, വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ എന്നാണ് താരം ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്.
അടുത്തിടെ താരം തന്‍റെ യോഗ ചിത്രങ്ങൾ ഇൻസ്റ്റയിലൂടെ പങ്കുവെച്ചിരുന്നത് ഏറെ വൈറലായിരുന്നു. അതിന് പിന്നാലെ ഇപ്പോള്‍ ഈ ചിത്രങ്ങളും വൈറലായിരിക്കുകയാണ്. അച്ഛനും മകനും ചേര്‍ന്ന് വീടിനു പുറത്തുള്ള ചെടിച്ചട്ടികള്‍ പെയിന്‍റ് ചെയ്യുകയും അല്ലറ ചില്ലറ മരപ്പണികൾ ചെയ്യുന്നതും ചെയ്യുന്നതുമൊക്കെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഏതായാലും ഇൻസ്റ്റയിൽ ഏറെ വൈറലായിരിക്കുകയാണ് ഈ ചിത്രങ്ങൾ.