രാജസ്ഥാനിലെ ഷാപുരയിലെ ഡൽഹി-ജയ്പൂർ ഹൈവേയിലാണ് സംഭവം. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ സുരക്ഷിതമായി വീട്ടിലെത്താനായി കിലോമീറ്റുകളോളം ഭക്ഷണവും വെള്ളവും കിട്ടാതെ റോഡിൽ നടന്നു നീങ്ങുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ ദുരിതയാത്രയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്.
വെള്ളം കിട്ടാതെ പലരും വഴിയിൽ തളർന്ന് വീണുമരിച്ചു. ഈ ദുരവസ്ഥയ്ക്ക് പിന്നാലെ വിശപ്പടക്കാനായി റോഡിൽ ചത്ത് കിടക്കുന്ന നായയെ ഭക്ഷണമാക്കുന്ന മനുഷ്യന്റെ വീഡിയോ ഈ ദുരിതത്തിന്റെ തീവ്രത ജനങ്ങളിലെത്തിക്കുന്നു. ദി റേഷണൽ ഡെയ്‌ലിയാണ് ഹൃദയ സ്പർശിയായ ഈ വീഡിയോ പുറത്ത് വിട്ടത്. ദില്ലിയിലേക്കുള്ള യാത്രാമധ്യേ, ചത്ത മൃഗത്തിന്റെ ശരീരത്തിൽ ഒരാൾ ഭക്ഷണം നൽകുന്നത് ശ്രദ്ധിച്ച ഒരു വ്യക്തിയാണ് വീഡിയോ പിടിച്ചത്. നിങ്ങൾ കഴിക്കാൻ ഭക്ഷണമില്ലെയെന്ന് അയാൾ വാഹനം നിർത്തി ചോദിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.
Person witnesses a man purportedly eating dead dog's meat he found on road. Helps him by offering food.#Hunger #MigrantWorkers #MigrantsOnTheRoad #migrants pic.twitter.com/51LpXQ7qUj
— The Rational Daily (@RationalDaily) May 19, 2020