വിവാഹ വിരുന്നിൽ നിന്നും ഭക്ഷണവുമായി റെയിൽവേ പ്ലാറ്റ്‌ഫോമിലേക്ക്; വൈറൽ വീഡിയോ…

ചില ചിത്രങ്ങൾ അടിക്കുറുപ്പുകൾ ഇല്ലാതെതന്നെ വലിയ കഥകൾ പറയാറുണ്ട്. അത്തരത്തിൽ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതാണ് വിവാഹവേഷത്തിൽ റെയിൽവേ പ്ലാറ്റ്‌ഫോമിൽ ഇരുന്ന് ഭക്ഷണം വിളമ്പുന്ന ഒരു യുവതിയുടെ ചിത്രം. ഓരോ ആഘോഷങ്ങൾക്കും അർത്ഥമുണ്ടാകുന്നത്

അതിൽ അർഹതപ്പെട്ടവരെ കൂടി ഉൾപ്പെടുത്തുമ്പോഴാണ് എന്ന വാക്കുകൾ യാഥാർഥ്യമാകുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബംഗാളിൽ നിന്നുള്ള ചിത്രമാണിത്. സഹോദരന്റെ വിവാഹത്തിന് ഉണ്ടാക്കിയ ഭക്ഷണവുമായി പപിയ കര്‍ എന്ന യുവതിയാണ് റെയിൽവേ പ്ലാറ്റ്‌ഫോമിൽ ഇരിക്കുന്നത്.

വിശക്കുന്നവർക്കും ദരിദ്രർക്കും കൂടി ഒരു നേരത്തെ ഭക്ഷണം നൽകുന്നതിനായാണ് യുവതി ഭക്ഷണവുമായി പ്ലാറ്റ്‌ഫോമിൽ എത്തിയത്. ഭക്ഷണം വാങ്ങിക്കാനായി ക്യൂ നിൽക്കുന്ന ആളുകളെയും ചിത്രങ്ങളിൽ കാണുന്നുണ്ട്. നിലഞ്ജന്‍ മൊണ്ഡാല്‍ എന്ന ഫോട്ടോഗ്രാഫറാണ്

etrj

ഈ ചിത്രങ്ങൾ കാമറയിൽ പകർത്തി പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളിൽ അടക്കം പങ്കുവയ്ക്കപ്പെട്ട ചിത്രങ്ങൾ നിരവധിപ്പേരാണ് ഇതിനോടകം ഏറ്റെടുത്തത്. രാജ്യത്ത് പട്ടിണി മൂലം നിരവധിപ്പേരാണ് ദിവസവും മരിക്കുന്നത്. എന്നാൽ ആഘോഷങ്ങൾക്കും

മറ്റുമായി ചിലവിടുന്ന പണത്തിന്റെ ചെറിയൊരു അംശം ഇത്തരത്തിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് കൂടി വേണ്ടി ചിലവഴിക്കാൻ തയാറായാൽ ഒരുപരിധിവരെ പട്ടിണി മരണങ്ങൾ ഒഴിവാക്കാൻ കഴിയും എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

Previous articleറെസ്റ്ററന്റ് ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി; ദൃശ്യങ്ങൾ കണ്ടു നോക്കൂ…
Next articleപ്രണയാർദ്രമായി ഇഴകിചേർന്ന് ചുവട് വെച്ച് സാനിയയും റംസാനും; വീഡിയോ വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here