ഒരു സ്ത്രീ അമ്മയാകണോ വേണ്ടയോ എന്ന കാര്യം അവളെ അടിച്ചേൽപ്പിക്കേണ്ട എന്ന് പറയുകയാണ് ജൂഡ് ആന്റണി ചിത്രം സാറാസ്, ചിത്രത്തിനെ കുറിച്ച് നിരവധി ചർച്ചകൾ ആണ് ഇപ്പോൾ നടക്കുന്നത്. സിനിമയെ കുറിച്ച് ചർച്ചകൾ നടക്കുന്ന ഈ സമയത്ത് അശ്വതി വൽസലൻ പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്,
4 വർഷം മുമ്പുള്ള ഒരു സാധാരണ ദിവസം എനിക്ക് പ്രായം 25. അമ്മയുമായി ചൂടെറിയ ഡിസ്കഷനിൽ ആണ്. 21 വയസ്സിൽ ജോലിക്ക് കേറിയതാണ്, 6 വർഷമായി പ്രേമിയ്ക്കുന്നു. ഇനിയും വിവാഹം വൈകിയ്ക്കുന്നത് എന്തിന് എന്നായിരുന്നു ഡിസ്കഷൻ ടോപ്പിക്ക്. ഞങ്ങൾ വിവാഹത്തിന് തയ്യാറല്ല എന്നായിരുന്നു എന്റെ വാദം. ഇനിയും വൈകിയാൽ എപ്പോഴാണ് ഒരു കുഞ്ഞു ഉണ്ടാവുക എന്നായി അമ്മ. ഞങ്ങൾക്ക് കുട്ടികൾ വേണ്ടെങ്കിലോ എന്നായി ഞാൻ. അധികപ്രസംഗം വേണ്ട അശ്വതി എന്ന് പറഞ്ഞു രൂക്ഷമായ ഒരു നോട്ടമായിരുന്നു മറുപടി.
കല്യാണം കഴിഞ്ഞ് 2 മാസം ആയിട്ടുണ്ടാവും. ആദ്യമായിട്ട് ബീഫ് കഴിച്ചു രാത്രി വൻ വാളുവെപ്പ്. രാവിലെ ദിലീപിന്റെ അമ്മയോട് പറഞ്ഞപ്പോൾ ഡോക്ടറെ കാണിയ്ക്കാം ടെസ്റ്റ് ചെയ്താൽ അറിയാൻ പറ്റുമെന്ന് പറഞ്ഞു. സത്യം പറഞ്ഞാൽ നെഞ്ചത്ത് ഒരു കല്ല് എടുത്തുവെച്ച കനം. ഈശ്വരാ, വാള്ളുവെപ്പ് ബീഫിന്റെ തന്നെ ആവണേ എന്നായിരുന്നു പ്രാർത്ഥന. ബാംഗ്ലൂരിൽ നിന്ന് നാട്ടിൽ വന്ന ഒരു ദിവസം വീട്ടിൽ ആശാ വർക്കറും അംഗനവാടി ടീച്ചറും വന്നു. എന്നേ കണ്ടപ്പോൾ വിശേഷം വല്ലതും ഉണ്ടോ എന്ന് ചോദിച്ചു. ഏയ്യ് ഒന്നുമില്ല, സുഖമായി പോവുന്നു എന്ന് ഞാനും. അവർ പോയി കഴിഞ്ഞപ്പോൾ ആണ് അമ്മ പറഞ്ഞത് ഞാൻ പ്രെഗ്നന്റ് ആണോ എന്നാണ് അവര് ചോദിച്ചത് എന്ന്.
വിവാഹം കഴിഞ്ഞ് 3 വർഷം ആവാറായി. ഇപ്പോഴും മെന്റലി ആൻഡ് ഫ്യ്സിക്കലി ഒരു അമ്മയാൻ ഞാൻ തയ്യാറാണെന്ന് ആണെന്ന് തോന്നിയിട്ടില്ല. Career അവസാനിയ്ക്കുമോ. 6 മാസം maternity ലീവ് കഴിഞ്ഞു ഓഫീസിൽ ചെല്ലുമ്പോൾ പഴയത് പോലെ perform ചെയ്യാൻ പറ്റുമോ എന്നൊക്കെ ഉള്ള ആകുലതകൾ ആണ്. അതിലുപരി നല്ലൊരു parent ആകാൻ പറ്റുമോ എന്ന ചിന്തയാണ് എന്നെ എപ്പോഴും പിന്നോട്ട് വലിയ്ക്കുന്നത്. Maternity ലീവ് കഴിഞ്ഞ് ഓഫീസിൽ വന്നിരുന്നു കരയുന്ന സഹ പ്രവർത്തകരെ കണ്ടിട്ടുണ്ട്. കുട്ടികൾക്ക് വേണ്ടി ജോലി sacrifice ചെയ്തവരെയും കണ്ടിട്ടുണ്ട്. ഈ രണ്ട് കാറ്റഗറിയിലും എന്നെ എനിക്ക് സങ്കല്പിയ്ക്കാൻ ആവുന്നില്ല എന്നതാണ് സത്യം.
എന്നാൽ ക്യാരിയറും കുഞ്ഞുങ്ങളും ഫാമിലിയും നല്ലപോലെ കൊണ്ടു പോവുന്നവരും ഉണ്ട്. എനിക്ക് അത് സാധിയ്ക്കുമോ എന്നത് എന്റെ മാത്രം ആശങ്ക ആണ്. അമ്മയാവുക എന്നത് ഒരു ചോയ്സ് ആണ്. അത് glorify ചെയ്യണ്ട ഒന്നല്ല. അത് ഒരു കടമയും അല്ല. Parenthood വെറും രണ്ട് പേർ ചേർന്ന് എടുക്കുന്ന ഒരു തീരുമാനം മാത്രമാണ്. Sara’s ലെ “Better not to be a parent than a bad parent” എന്ന quote എത്രമാത്രം apt ആണ് എന്നത് എനിക്ക് നല്ലവണ്ണം ഉൾകൊള്ളാൻ ആവുന്നുണ്ട്. പ്രേതപടം കണ്ടാലും ക്രൈം ത്രില്ലെർ കണ്ടാലും പോത്ത് പോലെ കിടന്നുറങ്ങുന്ന എന്റെ ഉറക്കം കളഞ്ഞ പടമാണ് Sara’s…