വർഷങ്ങളായി മോഡൽ രംഗത്ത് സജീവമാണ് അർച്ചന. ഇതുവരെ കാണാത്ത വേറിട്ടൊരു ഗെറ്റപ്പിലാണ് അർച്ചനയുടെ പുതിയ ഫോട്ടോ ഷൂട്ട്. ഡോട്സ് പ്രൊഡക്ഷനു വേണ്ടി രഞ്ജിത്ത് കല്ലറക്കലാണ് ഫോട്ടോ ഷൂട്ട് ഒരുക്കിയത്. അമലാണ് ചിത്രങ്ങൾ പകർത്തിയത്. തൻ്റെ ഫോട്ടോഷൂട്ട് കാരണം ഏറ്റവും കൂടുതൽ വിവാദ നായികയായി മാറിയ ആളായിരിക്കാം അർച്ചന. തന്റെ ഹോട്ട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെ തുടർന്നു സദാചാരവാദികളുടെ ഇരയായ വ്യക്തിയാണ്.
വിവാദ ഫോട്ടോഷൂട്ടിന് ശേഷം ഒരുപാട് പ്രശ്നങ്ങൾ നേടിയിട്ടും, തന്റെടത്തോടെ ക്യാമറക്ക് മുമ്പിൽ ലൈവ് വന്നു വിമർശകരെ പൊളിച്ചടക്കുകയും ചെയ്തിരുന്നു. എനിക്കും എന്റെ വീട്ടുകാർക്കും ഇല്ലാത്ത പ്രശ്നം നിങ്ങൾക്ക് എന്തിനാണെന്നായിരുന്നു താരത്തിന്റെ ചോദ്യം. ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോകളാണ് താരം ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചുവന്ന ഡ്രസ്സിൽ സാന്താക്ലോസ് തൊപ്പി വെച്ചുള്ള താരത്തിന്റെ ഫോട്ടോ നിമിഷനേരംകൊണ്ട് വൈറലായിരിക്കുകയാണ്.
കൊച്ചി വൈപ്പിൻ ബീച്ചിൽ വച്ചാണ് ഈ ഗ്ലാമർ ഫോട്ടോകൾ പകർത്തിയത്. “ചുവന്ന വസ്ത്രത്തെക്കാളും ആകർഷണീയമായ ഒന്നുമില്ല”.” ചുവപ്പാണ് എല്ലാ വിഷമത്തിനും മരുന്ന്” എന്ന തലക്കെട്ടോടെയാണ് താരം പോസ്റ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. “ഞാൻ വ്യത്യസ്ത ആവാൻ ആഗ്രഹിക്കുന്നു” എന്നും താരം മറ്റൊരു ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയ ലോകം അർച്ചനയുടെ പുതിയ ഫോട്ടോകളും ഇരു കൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.ക്രിസ്മസ് കാലത്തെ സ്റ്റൈലിഷ് ഫോട്ടോകളെ കുറിച്ച് സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായമാണ് ഉയരുന്നത്.
PHOTOS
PHOTOS
PHOTOS
PHOTOS
PHOTOS