വിവാദ പ്രസ്താവനയിൽ ക്ഷമ ചോദിച്ച് സംവിധായകൻ രാജസേനൻ..!

കേരളത്തിൽ ജോലിക്കായി അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയിരിക്കുന്ന തൊഴിലാളികളുമായി ബന്ധപ്പെട്ട് നടത്തിയ തൻ്റെ പ്രസ്താവന തെറ്റുപറ്റിയതാണെന്ന് ഏറ്റുപറഞ്ഞ് സംവിധായകൻ രാജസേനൻ രംഗത്ത്. ഇന്നലെ രാവിലെ ഞാൻ പറഞ്ഞ കാര്യത്തിൽ ഒരു തിരുത്ത് വേണം എന്ന് കരുതിയാണ് ഈ വിഡിയോ ഇടുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകൻ പറഞ്ഞു തുടങ്ങുന്നത്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഭാരതീയ ജനത പാര്‍ട്ടിയുടെ നയത്തില്‍പ്പെടുന്നതല്ലെന്നും എന്റെ സ്വന്തം അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്നും രാജസേനൻ പറഞ്ഞു.

ഞാന്‍ ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചതെന്നും പറഞ്ഞതിൽ ഒരു പാളിച്ച വന്നതാണെന്നും രാജസേനൻ പറയുന്നു. ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലും നമ്മുടെ രാജ്യത്തും വന്ന് പ്രതിസന്ധികൾ സൃഷ്ടിക്കുന്നതും തീവ്രവാദം പരത്തുന്നതുമായ ഒരു വിഭാഗം ആള്‍ക്കാരെയാണ് ഞാൻ പറഞ്ഞതിലൂടെ ഉദ്ദേശിച്ചതെന്നും അതൊരു തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സംവിധായകൻ രാജസേനൻ പുറത്ത് വിട്ട വീഡിയോയിൽ പറഞ്ഞു.

മുൻപ് രാജസേനൻ പറഞ്ഞിരുന്നത് അന്യസംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്നും വേണ്ടതെല്ലാം കൊടുത്ത് എത്രയും പെട്ടെന്ന് അവരെ ഈ നാട്ടില്‍ നിന്നും ഓടിക്കണം എന്നുമായിരുന്നു. പായിപ്പാട് നടന്ന സംഭവത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു സംവിധായകൻ തൻ്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയത്. ഈ സംഭവം വിവാദമായിരുന്നു. ,സോഷ്യൽ മീഡിയയിൽ സംഭവം ചർച്ചയായി മാറിയതോടെ ഒരു കൂട്ടം രാഷ്ട്രീയ–സിനിമാ പ്രവർത്തകർ രാജസേനനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സംവിധായകൻ മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.

Previous articleഒരു സ്ത്രീ പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നത് അത് ലാലേട്ടൻ തരും..! നടി ശ്വേതാ മേനോൻ
Next article‘കത്രികയെടുത്തത് വേറാരുമല്ല, ബോളിവുഡ് താരം അനുഷ്ക’; കോഹ്ലിയുടെ മുടിവെട്ടുന്ന വീഡിയോ പങ്കുവെച്ചു തരാം..!

LEAVE A REPLY

Please enter your comment!
Please enter your name here