ബോളിവുഡ് നടി സണ്ണി ലിയോണ്‍ തന്റെ ഭര്‍ത്താവ് ഡാനിയലിനെ പറ്റിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആരാധകരുമായി ഫേസ്ബുക്ക് ലൈവിലൂടെ സംവദിക്കുന്നതിനിടെയാണ് താരം ഭര്‍ത്താവിനിട്ട് എട്ടിന്റെ പണി കൊടുത്തത്. ലൈവിനിടെയായിരുന്നു സണ്ണിയുടെ പ്രാങ്ക്. അടുക്കളയില്‍ പച്ചക്കറി അരിയുന്നതിനിടെ തന്റെ വിരല്‍ മുറിഞ്ഞുപോയെന്ന് പറഞ്ഞ് ഭര്‍ത്താവിനെ പറ്റിക്കുന്നതിന് വേണ്ടി സണ്ണി തയ്യാറെടുത്തു.
ഇതിനായി കൃത്രിമമായ വിരലും രക്തവുമെല്ലാം താരം തയ്യാറാക്കി വെച്ചു. പിന്നീട് കത്തിയെടുത്ത് കൈയില്‍ പിടിച്ച് അലറാന്‍ തുടങ്ങി. സണ്ണിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഭര്‍ത്താവ് കാണുന്നത് നിറയെ ചോരയും അറ്റുപോയ വിരലും. എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന ഡാനിയല്‍ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഒരുങ്ങുന്നു. അപ്പോഴാണ് താരം ഇത് പ്രാങ്ക് വീഡിയോ ആണെന്ന് തുറന്നുപറഞ്ഞത്. എന്തായാലും ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.