പ്രാവ് കടന്നതിനെ തുടര്‍ന്ന് വിമാനം വൈകിയത് അര മണിക്കൂര്‍. അഹമ്മദാബാദില്‍ നിന്ന് ജയ്പൂരിലേക്കുള്ള ഗോഎയര്‍ വിമാനത്തിന്റെ അകത്തായിരുന്നു പ്രാവ് എത്തിയത്. വിമാനം പറന്നുയരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പ്രാവിനെ കണ്ടത്.
വിമാനത്തിനകത്തെ ഒരു മൂലയില്‍ നിന്ന് മറ്റൊരു മൂലയിലേക്ക് പ്രാവ് പറക്കാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ ചിരിയും വീഡിയോ പകര്‍ത്തലുമൊക്കെയായി സജീവം. ചിലര്‍ അതിനെ കൈകൊണ്ടു പിടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഏറെ നേരം പറന്നു കളിച്ച ശേഷം പ്രാവ് വിമാനത്തിന്റെ പുറത്തേക്ക് പോയി. 6.15ന് ജയ്പുരിലിറങ്ങേണ്ട വിമാനം എത്തിയത് 6.45ന്. വിമാനത്തിനുള്ളില്‍ പ്രാവിന്‍റെ പരാക്രമം; പിടിക്കാന്‍ ശ്രമിച്ച് യാത്രക്കാര്‍; വീഡിയോ വൈറല്‍