മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് പത്മിനി എന്ന സുചിത്ര. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന വാനമ്പാടിയിലൂടെയാണ് സുചിത്ര നായര്‍ ഇപ്പോള്‍ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കൊണ്ടിരിക്കുന്നത്. വാനമ്പാടിയിൽ മോഹന്റെ ഭാര്യയായാണ് താരമെത്തുന്നത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമായാണ് സുചിത്ര അവതരിപ്പിക്കുന്നത്. സീരിയല്‍ താരം എന്നതിലപ്പുറം നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. കലാരംഗത്ത് പ്രവര്‍ത്തിക്കണമെന്ന് ചെറുപ്പം മുതലേ തന്നെ ആഗ്രഹിച്ചിരുന്നുവെന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഡോക്‌ടർ നീന പ്രസാദിന്റെയടക്കം കീഴിൽ നൃത്തം അഭ്യസിക്കുന്ന തനിക്ക്, ഭാവിയിൽ വിപുലമായ രീതിയിൽ ഒരു നൃത്ത വിദ്യാലയം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് സുചിത്ര പറയുന്നു.
Suchithra Nair photos
Suchithra Nair photos
Suchithra Nair photos
Suchithra Nair photos
Suchithra Nair photos
Suchithra Nair photos