ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ വാനമ്പാടി യിൽ ഇപ്പോൾ പുതിയതായി എത്തിയ കഥാപാത്രമാണ് അശ്വതി എന്ന അച്ചു. പരമ്പരയിൽ പത്മിനിയുടെ മുൻ കാമുകൻ ആയിരുന്ന മഹിയുടെ ഭാര്യയാണു അച്ചു. ഏകമകളുടെ വിയോഗത്തിൽ സമനില നഷ്ടപ്പെട്ട അച്ചു കാണുന്ന ആരുടെയും മനസ്സിൽ ഒരു നൊമ്പരം ഉണർത്തും. എന്നാൽ ഇപ്പം രോഗം ഒക്കെ മാറി പത്മിനിയെ ഒരു പാഠം പഠിപ്പിക്കാൻ ശ്രീമംഗലത്ത് എത്തിയ അശ്വതിയുടെ തകർപ്പൻ പ്രകടനമാണ് പ്രേക്ഷകർ കാണുന്നത്.
ആരാണ് ഈ നടി എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ തിരക്കുന്നത്. അനുശ്രീ യെന്ന ഗുരുവായൂർ സ്വദേശിനിയാണ് അർച്ചന എന്ന കഥാപാത്രമായി സീരിയൽ എത്തിയത്. ബാലതാരമായി സിനിമയിലേക്ക് എത്തിയതാണ് അനുശ്രീ. മീനാക്ഷി കല്യാണം ആയിരുന്നു ആദ്യചിത്രം പിന്നെയും ചില ചെറിയ വേഷങ്ങളിൽ എത്തി. അച്ഛൻറെ ആഗ്രഹപ്രകാരമാണ് അനുശ്രീ നടിയായി മാറുന്നത്. വാനമ്പാടിയിൽ അപ്രതീക്ഷിതമായി എത്തിയ ആണെങ്കിലും ഇപ്പോൾ അച്ചു എന്ന കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് മനോഹരം ആക്കുകയാണ് താനെന്ന്, സമയം മലയാളത്തിനു നൽകിയ അഭിമുഖത്തിൽ അനു വ്യക്തമാക്കുന്നു. നേരത്തെ തന്നെ അനുവിന്റെ ടിക് ടോക് വീഡിയോകൾ വൈറലായിരുന്നു.