വാദം കേൾക്കുന്നതിനിടെ ലൈംഗികബന്ധം; ക്യാമറയിൽ കുടുങ്ങി അഭിഭാഷകൻ

കൊവിഡ്-19 അഥവാ കൊറോണ വൈറസിന്റെ വരവോടെ നമ്മുടെ ജീവിത ശൈലിയിൽ കാര്യമായ മാറ്റം സംഭവിച്ചു എന്നുള്ളത് പകൽ പോലെ വ്യക്‌തം. വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർബന്ധിതരായതോടെ നമ്മോടൊപ്പം കൂടിയതാണ് വീഡിയോ കോളുകൾ. വിവിധ മേഖലയിൽ ജോലി ചെയ്യുന്നവർ ഇപ്പോൾ സഹപ്രവർത്തകരുമായി ഔദ്യിഗികമായി ആശയ വിനിമയം നടത്തുന്നത് വീഡിയോ കോളുകൾ ഉപയോഗിച്ചാണ്. അതെ സമയം വീട്ടിലിരുന്ന് വീഡിയോ കോൾ ചെയ്ത ശേഷം കാമറ ഓഫ് ചെയ്യാൻ മറന്നുപോയി അബദ്ധത്തിൽ ചെന്ന് പെടുന്നവർ ധാരാളമാണ്. ഇക്കൂട്ടത്തിൽ പെറുവിൽ നിന്നുള്ള ഒരു വക്കീലും പെട്ടു. പക്ഷെ ഒരൊന്നൊന്നര പെടൽ ആയിപ്പോയി എന്ന് മാത്രം.

ഹെക്ടർ സിപ്രിയനോ പരേഡെസ് റോബിൾസ് എന്ന് പേരുള്ള അഭിഭാഷകൻ സൂമിലൂടെ പ്രാദേശിക ഗുണ്ടാ സംഘമായ ലോസ് ഇസെഡ് ദേ ചാൻചമയോയുമായി ബന്ധപ്പെട്ട ഒരു കേസിന്റെ വിചാരണയിൽ പങ്കെടുക്കുകയായിരുന്നു എന്ന് പ്രാദേശിക ദിനപത്രമായ ടോഡൊ നോട്ടീഷ്യസ് റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ വീഡിയോ ഓഫ് ചെയ്തു എന്ന ധാരണയിൽ റോബിൾസ് തന്റെ ഓഫീസിൽ മുറിയിൽ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.

പ്രകോപിതനായ ജഡ്ജി ജോൺ ചചുവ ടോറസ് ഉടൻ തന്നെ കോടതി നടപടികൾ നിർത്തി. റോബിൾസിന്റെ ‘സെക്സ് സെഷൻ’ മീറ്റിംഗ് പങ്കെടുക്കുന്ന എല്ലാവരും കാണുനുണ്ട് എന്നും തത്സമയ ഫീഡിൽ റെക്കോർഡുചെയ്യുകയും ചെയ്യുന്നുവെന്ന് ഒരു സഹായി വഴി ജഡ്ജി അറിയിക്കാൻ ശ്രമിച്ചു. ഇതൊന്നും ശ്രദ്ധിക്കാതെ റോബിൾസ് തന്റെ ഓഫീസിൽ മുറിയിൽ കാമകേളിയിൽ തുടർന്നപ്പോൾ സഹികെട്ട് ജഡ്ജി പോലീസ് ഉദ്യോഗസ്ഥനെ അയച്ചു.

റിപോർട്ടുകൾ അനുസരിച്ച് ലോസ് ഇസെഡ് ദേ ചാൻചമയോ സംഘവുമായി ബന്ധമുള്ള സ്ത്രീയുമായാണ് റോബിൾസ് സൂം മീറ്റിംഗിനിടെ ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടത്. “ഈ അഭിഭാഷകൻ ഈ തൊഴിലിന്റെ ബഹുമാനവും അന്തസ്സും ഇല്ലാതാക്കി,” എന്ന് പിന്നീട് ജഡ്ജി ടോറസ് പറഞ്ഞു. ജൂനൈൻ കാന്റോണിലെ ബാർ അസോസിയേഷനും റോബിൾസിന്റെ പ്രവർത്തിയെ അപലപിച്ചു. റോബിൾസിന്റെ അശ്ലീല പ്രവൃത്തികളെ തൊഴിലിന്റെ അന്തസ്സിനെ ചോദ്യം ചെയ്യും വിധമാണ് എന്ന് പ്രസ്ഥാനവനയിൽ ബാർ അസോസിയേഷൻ പറഞ്ഞു.

ഓഫീസിൽ മുറിയിൽ പരസ്യമായി ലൈംഗീക ബന്ധത്തിന് ശേഷം ഇതുവരെ ക്യാമറയ്ക്ക് മുഖം കൊടുക്കാത്ത റോബിൾസിനെ കേസിൽ നിന്നും ജഡ്ജി ഒഴിവാക്കി. പെറുവിലെ പൊതു മന്ത്രാലയവും ബാർ അസോസിയേഷനും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ദി സൺ റിപ്പോർട്ട് ചെയ്യുന്നു .

Previous articleമസിലൊക്കെ ഉടഞ്ഞല്ലോടാ എന്ന് മമ്മൂക്ക ചോദിച്ചു; ക്യാന്‍സര്‍ അതിജീവനത്തെ കുറിച്ച് തുറന്നു പറഞ്ഞു നടൻ സുധീര്‍.!
Next articleആദ്യമായി ട്രെയിൻ കാണുന്ന പെൺകുട്ടിയുടെ കൗതുകവും സന്തോഷവും; ശ്രദ്ധനേടി വിഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here