‘വാതിക്കല് വെള്ളരിപ്രാവ്’ നൃത്ത ചുവടുകളുമായി ജയസൂര്യയുടെ മകൾ വേദ; വീഡിയോ പങ്കുവച്ച് താരം

അച്ഛന്റെ സിനിമയിലെ ഹിറ്റ്‌ ഗാനത്തിന് ചുവടുകളുമായി മകൾ. ‘സൂഫിയും സുജാതയും’ സിനിമയിലെ ഏറെ ഹിറ്റായ ഗാനമാണ് ‘വാതുക്കല് വെള്ളരിപ്രാവ്’.

അച്ഛന്റെ സിനിമയിലെ ഗാനത്തിന് നൃത്ത ചുവടുകളുമായി എത്തിയിരിക്കുകയാണ് ജയസൂര്യയുടെ മകള്‍ വേദ. വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി.

വേദയ്ക്ക് ആശംസകളുമായി സിനിമാതാരങ്ങളും ആരാധകരും രംഗത്തെത്തി. അച്ഛനെയും ചേട്ടനെയും പോലെ അഭിനയിത്തിലേക്ക് വരുമോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

പാട്ടു പോലെ തന്നെ മനോഹരമായ ചുവടുകളും എന്നും ചിലര്‍ കമന്റ് ചെയ്തു. മലയാളത്തിലെ ആദ്യ ഡയറക്ട് ഒടിടി റിലീസ് ചിത്രമായിരുന്നു സൂഫിയും സുജാതയും. പ്രേക്ഷകര്‍ ഏറ്റെടുത്ത ഗാനമാണ് വാതുക്കല് വെള്ളരിപ്രാവ്.

Previous articleഗ്ലാമറസ് ലുക്കില്‍ മീര നന്ദന്‍; വീഡിയോ
Next articleതകർപ്പൻ നൃത്തച്ചുവടുകളുമായി ‘ഗോദ’ നായിക വമിഖ;

LEAVE A REPLY

Please enter your comment!
Please enter your name here