വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിനിടയില്‍ തന്നെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ നടനെതിരേ നടി രഞ്ജിനി. വാസുദേവന്‍ എന്ന നാടക നടനെതിരെയാണ് രഞ്ജിനി നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. സംഭവത്തില്‍ നടന് നിയമപരമായ നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് നടി പറഞ്ഞു.നടനെതിരേ കേസ് രജിസ്റ്റ്ര്‍ ചെയ്തിട്ടില്ല. അത് തെറ്റായ വാര്‍ത്തയാണ്് എന്നാല്‍, വിശദീകരണഗ ആവശ്യപ്പെട്ടിട്ടുണ്ട്. നടി വ്യക്തമാക്കി. ഇരുവരും ഉള്‍പ്പെടുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാന് വാസുദേവന്‍ രഞ്ജിനിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയത്. എന്നാല്‍ ഇതുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ താന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും നടി വ്യക്തമാക്കി. നിയമനടപടികള്‍ നടക്കുന്നതിനാല്‍ ഇതേക്കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും പ്രതികരിക്കുന്നില്ലെന്നും നടപടികള്‍ക്കു ശേഷം പത്രക്കുറിപ്പിലൂടെ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും രഞ്ജിനി വ്യക്തമാക്കി.
Gossips വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിനിടയില്‍ തന്നെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ നടനെതിരേ നടി രഞ്ജിനി നോട്ടീസ്...