ഒരുപാട് ആരാധകരുളള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരൊക്കെ ഇൻസ്റ്റാഗ്രാമിലെ ധാരാളം ഫോളോവേഴ്സുള്ള താരങ്ങളാണ്. ഇപ്പോള്‍ യൂട്യൂബിലും ഇവര്‍ തിളങ്ങുന്ന താരങ്ങളാണ്. ഇവരുടെ വ്ലോഗിങ് വീഡിയോസ് എല്ലാം തന്നെ യൂട്യൂബിൽ നമ്പർ വൺ ആയി ട്രെൻഡിങ് നിൽക്കാറുണ്ട്.
ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയയും ആരാധകർക്കിടയിൽ വളറെ ശ്രദ്ധേയം ആണ്.
താരത്തിന്റെ യൂട്യൂബ് ചാനലിനും ആരാധകർ ഏറെയാണ്. ഓസി ടാക്കീസ് എന്ന പേരിലാണ് താരം യൂട്യൂബ് ചാനൽ നടത്തുന്നത്. ഇപ്പോഴിതാ ആദ്യ കോവിഡ് വാക്സിൻ സ്വീകരിച്ച ദിയ കൃഷ്ണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വാക്സിനെടുക്കുന്നതിനിടെ പേടിച്ചു കരയുന്ന ദിയയുടെ വിഡിയോ വൈറലാണ്. സൂചിപ്പേടി കാരണം ടെന്‍ഷന്‍ അടിച്ചിരിക്കുന്ന ദിയയാണ് വിഡിയോയില്‍.
ദിയയ്‌ക്കൊപ്പം സഹോദരിമാരും അമ്മ സിന്ധുവും ഉണ്ടായിരുന്നു. വാക്‌സിന്റെ ആദ്യ ഡോസ് ആണ് ദിയയും സഹോദരിമാരും സ്വീകരിച്ചത്. പേടിച്ചിരിക്കുന്ന ദിയയെ ഇഷാനിയും അഹാനിയും ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ദിയയ്ക്കു ശേഷം ഇഷാനിയാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇഷാനി പേടി കൂടാതെയാണ് വാക്‌സിന്‍ സ്വീകരിച്ചത്.