ടിക്ടോക്കിൽ തരംഗമായി നേക്കഡ് ചലഞ്ച്. വസ്ത്രം ധരിക്കാതെ പങ്കാളിക്ക് മുന്നിൽ ചെന്നു നിന്ന് അവരുടെ മുഖഭാവം പകർത്തി പങ്കുവയ്ക്കുന്നതാണ് നാക്കഡ് ചലഞ്ച്. കോവിഡ് 19 ഭീതിയതിൽ ലോകം ലോക്ഡൗൺ ആയിരിക്കുന്ന സാഹചര്യത്തിലാണ് രസകരമായ ഈ ചലഞ്ച് ശ്രദ്ധ നേടുന്നത്. വെറുടെ വീട്ടിലിരുന്ന് സമയം കളയുമ്പോൾ പങ്കാളിക്ക് ഒരു സർപ്രൈസ് കൊടുക്കുകയാണ് ചലഞ്ചിലൂടെ ഉദ്ദേശിക്കുന്നത്.
എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്ന പങ്കാളിയുടെ മുമ്പിലേക്ക് അപ്രതീക്ഷിതമായി വേണം വസ്ത്രം ധരിക്കാതെ കടന്നു ചെല്ലാൻ. ഇതു കാണുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന ഭാവമാറ്റങ്ങൾ പകർത്തി ടിക്ടോക്കിൽ പങ്കുവയ്ക്കുക. ചിലർ രസകരമായി പ്രതികരിക്കുമ്പോള്‍, എന്താണ് സംഭവമെന്നു മനസ്സിലാക്കാതെ പകച്ചിരിക്കുകയാണ് മറ്റു ചിലർ. ഈ മുഖഭാവങ്ങൾ മാത്രമായിരിക്കും വിഡിയോയിൽ ഉണ്ടാവുക.
പങ്കാളിയുടെ മുഖഭാവം കൂടുതൽ വിചിത്രമായാൽ ലൈക്കും കൂടും. ആരുടെ അടുത്തേയ്ക്കാണ് പോകുന്നതെന്ന് വിഡിയോയിൽ കുറിച്ചിട്ടുണ്ടാകും. അബദ്ധത്തിൽ കലാശിക്കുന്ന നാക്കഡ് ചലഞ്ചുകളും ഹിറ്റാണ്.