Home Wedding വലിയൊരു കാത്തിരിപ്പിനൊടുവിൽ അനിയത്തി കുട്ടിടെ സ്വപ്നം സഫലമായിരിക്കുന്നു; അനിയത്തിക്കുട്ടിക്ക് ഏട്ടത്തിയമ്മയെ കിട്ടി

വലിയൊരു കാത്തിരിപ്പിനൊടുവിൽ അനിയത്തി കുട്ടിടെ സ്വപ്നം സഫലമായിരിക്കുന്നു; അനിയത്തിക്കുട്ടിക്ക് ഏട്ടത്തിയമ്മയെ കിട്ടി

0
വലിയൊരു കാത്തിരിപ്പിനൊടുവിൽ അനിയത്തി കുട്ടിടെ സ്വപ്നം സഫലമായിരിക്കുന്നു; അനിയത്തിക്കുട്ടിക്ക് ഏട്ടത്തിയമ്മയെ കിട്ടി

പുളിയറക്കോണം സ്വദേശി മനുവിന്റെയും ജന്മനാ അരയ്ക്കുതാഴെ തളര്‍ന്ന സഹോദരി മീനുവിനെക്കുറിച്ചും സോഷ്യൽ മീഡിയലൂടെ അവരെ അറിയാത്ത മലയാളികൾ കുറവാണു. തന്റെ വിവാഹനിശ്ചയത്തിന് പോലും സഹോദരിയെ എടുത്തു കൊണ്ടുപോയ മനുവിന്റെ ദൃശ്യങ്ങളാണ് ഇരുവരേയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാക്കു ഇടയാക്കിയത്. മീനുവിന് മനു വെറും ചേട്ടനല്ല, ചേട്ടച്ഛനാണ്. ഇപ്പോൾ ഇതാ മീനുവിന്റെ ചേട്ടച്ഛന്റെ വിവാഹം കഴിഞ്ഞു. പക്ഷെ ഇത്തവണയും അനിയത്തിക്കുട്ടിയെ എടുക്കുന്ന പതിവ് മനു തെറ്റിച്ചില്ല. ആഹാരം കഴിക്കാൻ മീനുവിനെ എടുത്തുകൊണ്ട് പോകുന്ന മനുവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ ലോകത്തു ഇതിനോടകം വൈറലാണ്.

മീനുവിന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു ഒരു ഇലക്ട്രിക്ക് വീൽച്ചെയർ. ഇവരുടെ കഥ സോഷ്യൽ മീഡിയയിലൂടെ കണ്ടറിഞ്ഞ് ഒരു കൂട്ടം ചെറുപ്പക്കാർ മീനുവിന് അതു സമ്മാനിച്ചു. ആ വീൽച്ചെയറിലിരുന്നാണ് മീനു ഏട്ടന്റെ വിവാഹം കണ്ടത്. വിവാഹം ശേഷം ഏട്ടത്തിയമ്മയ്ക്കും ഏട്ടനുമൊപ്പം സന്തോഷത്തോടെ സദ്യ കഴിക്കുന്നതും, ഏട്ടത്തിയമ്മ മീനുവിന് സ്നേഹപൂർവ്വം ചോർ ഉരുട്ടി കൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മീനുവിന്റെ ഏട്ടത്തിയമ്മ രമ്യ രമേഷ് തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലര്‍ ആണ്. വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ മനുവിന് ഒരോയെരു ആഗ്രഹമേ ഉണ്ടായിരുന്നു. വീട്ടിലെ കിങ്ങിണി തത്തമ്മയെ പോലെ മീനുവിന്‍റെ കൂട്ടുകാരിയായിരിക്കണം പെണ്ണ്. കാരണം ഈ എട്ടന്‍ ജീവിക്കുന്നത് തന്നെ കുഞ്ഞനുജത്തിക്കായാണ്, അനുജത്തി തിരിച്ചും. അതുകൊണ്ട് തന്നെയാണ് അരയ്ക്കുതാഴെ സ്വാധീനമില്ലാഞ്ഞിട്ടും ആ കുറവുകളൊന്നും മീനുവിന് തോന്നാത്തത്. വിവാഹ നിശ്ചയ വീഡിയോ പോലെ മനുവിന്റെ കല്യാണ വീഡിയോയും സോഷ്യൽമീഡിയയിൽ ഇതിനോടകം വൈറലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here