വലയില്‍ കുടുങ്ങിയ നായയെ രക്ഷിച്ച പൊലീസുകാരനെ തേടിയെത്തി ആ നായ; അങ്ങനെ ആ വീട്ടിലെ ഒരു അംഗവുമായി…

തൊട്ടില്‍പ്പാലം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ ശ്രീനാഥ് വി കെയാണ് ഈ അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വലയില്‍ കുടുങ്ങിയ നായയെ രക്ഷപ്പെടുത്തുന്ന വിഡിയോ ശ്രീനാഥ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘ഡ്യൂട്ടിക്കിടയിലെ പെടാപ്പാട്’ എന്ന അടിക്കുറിപ്പോടെ പ്രത്യക്ഷപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഈ കഥയെ കൂടുതല്‍ ആകര്‍ഷണമാക്കുന്നത് നന്ദിയോടെ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയ നായയാണ്.

തന്നെ രക്ഷപ്പെടുത്തിയതിന്റെ നന്ദിയും സ്‌നേഹവുമെല്ലാം നേരിട്ടുതന്നെയെത്തി നായ പ്രകടിപ്പിച്ചു എന്നതും അല്‍പം കൗതുകകരമാണ്. വാഹനത്തെ പിന്‍തുടര്‍ന്ന് നായ വീട്ടിലെത്തിയ കാര്യവും സമൂഹമാധ്യമങ്ങളില്‍ ശ്രീനാഥ് പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ…

ഇന്നലെ വലയിൽ കുടുങ്ങിയ ഒരു പട്ടിയെ രക്ഷപ്പെടുത്തുന്നതിൽ ഞാൻ നിമിത്തമായി. ആ വീഡിയോ കുറെ പേര് അംഗീകരിച്ചു കുറെ സുമനസുകൾ എന്നെ കളിയാക്കി. കളിയാക്കുന്നവർക്കും അംഗീകരിക്കുന്നവർക്കും രണ്ട് മനസ്സ് നല്ലതായാലും വെടക്കായാലും ആ മനസുകൾ ഞാൻ അംഗീകരിക്കുന്നു.. ഇന്ന് സ്റ്റേഷനിൽ പോയി തിരികെ വീട്ടിലേക്ക് വരുമ്പോ കിലോമിറ്ററുകൾ ന്റെ വണ്ടി ക്ക് പിറകെ വലാട്ടി ഓടിയ. ഇന്നലെ ഞാൻ പുതു ജീവൻ നൽകിയ ആ ജീവനെ ഞാനെന്റെ വീട്ടിലെ ഒരു അംഗമാക്കി.

Previous article2020ൽ ജനിച്ച കുട്ടിക്ക് കൺമുന്നിലുള്ളതെല്ലാം സാനിറ്റൈസറാണ്; മനസ്സിനുകുളിർമ നൽകുന്ന വിഡിയോ
Next articleസോഷ്യൽലോകത് വൈറലായി കാര്‍ത്തിക വൈദ്യനാഥിന്റെ ഒരു പാട്ട് വിഡിയോ;

LEAVE A REPLY

Please enter your comment!
Please enter your name here