വര്‍ക്കൗട്ട് അല്ല, പുല്ല് തിന്നുന്നതാ; രസകരമായ വിഡിയോ കണ്ടു നോക്കൂ..

ഇങ്ങനെ വലിയ മരങ്ങളില്‍ നിന്ന് പുല്ല് കഴിക്കുന്ന ജിറാഫുകളുടെ വിഡിയോ പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ നിലത്തെ പുല്ലുകള്‍ ഈ ജിറാഫുകള്‍ എങ്ങനെ കഴിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ. അതിന് പ്രത്യേത ടെക്‌നിക്ക് തന്നെ ജിറാഫുകള്‍ക്കുണ്ട്.

ഡാനിയല്‍ ഹോളണ്ട് എന്നയാള്‍ ട്വിറ്ററില്‍ പങ്കുവെച്ച ഒരു വിഡിയോയാണ് വൈറലാകുന്നത്. ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ സുധാരമെനും ഇതേ ദൃശ്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. വ്യായാമം ചെയ്യുന്നതല്ല, ഇഷ്ടപ്പെട്ട പുല്ല് തിന്നുന്നതാണ് എന്നാണ് അവര്‍ വീഡിയോക്കൊപ്പം കുറിച്ചത്. സംഭവം ആദ്യ കാഴ്ചയില്‍ ജിറാഫ് വ്യായാമം ചെയ്യുകയാണെന്നാണ് തോന്നാറ്.

മുന്നിലെ രണ്ടു കാലുകളും രണ്ട് വശത്തേക്ക് അകത്തി കുനിഞ്ഞ് നിന്ന് പുല്ലു തിന്ന ശേഷം സാധാരണ നിലയിലേക്ക് കാലുകള്‍ വെയ്ക്കുകയാണ് ജിറാഫ് ചെയ്യുന്നത്. വീണ്ടും അതുപോലെ തന്നെ പുല്ലുകള്‍ കഴിയ്ക്കും. ഏഴ് സെക്കന്റ് വരുന്ന രസകരമായ ഈ വിഡിയോ പത്ത് മില്ല്യണും കടന്ന് കുതിക്കുകയാണ്.

Previous article80 ഡിഗ്രി ചെരിവ്, കുത്തനെയുള്ള പടവുകള്‍; ഹരിഹര്‍ കോട്ട കീഴടക്കി 70കാരി! വൈറലായി വീഡിയോ
Next articleകോവിഡ് ആശുപത്രിയില്‍ ഡോക്ടറുടെ ഡാന്‍സ്; വീഡിയോ വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here