മറിമായം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രചന നാരായണൻകുട്ടി. വൽസല എന്ന കഥാപാത്രത്തിലൂടെയാണ് കൈയ്യടി നേടിയ രചന കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയുടെ അവതാരകയായും ശ്രദ്ധ കവർന്നു, തുടർന്ന് ബിഗ് സ്ക്രീനിലും തിളങ്ങിയ രചന ജയറാം നായകനായ ലക്കിസ്റ്റാറിൽ നായികയായി മലയാള സിനിമയിൽ അരങ്ങേറി, ഇതോടെയാണ് സിനിമയിൽ തന്റെ സ്ഥാനം രചന ഉറപ്പാക്കുന്നത്.
സ്‌കൂൾ കലോത്സവങ്ങളിൽ നിറസാന്നിധ്യമായിരുന്ന രചന മികച്ച ഒരു നർത്തകി കൂടിയാണ്. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ രചന ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും അതോടൊപ്പം കുറിച്ചിരിക്കുന്ന വാക്കുകളും ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ രചനയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. അടുത്ത സുഹൃത്തായ ജിത്തു ജോബിൻ്റെ വിവാഹച്ചടങ്ങിൽ വധുവിനൊപ്പം തോഴിയായി നിൽക്കാനായതിൻ്റെ സന്തോഷമാണ് താരം ഇപ്പോൾ പങ്കുവെക്കുന്നത്.
സഹോദരതുല്യനായ ജിത്തു ജോബിൻ്റെ വിവാഹത്തിന് താരത്തെ അണിയിച്ചൊരുക്കിയത് അമൽ അജിത്ത് കുമാറാണ്, ബെസ്റ്റ് ഫ്രണ്ടാണ് ജിത്തുവെന്നും അതൊരു സുന്ദരമായ ദിവസമായിരുന്നുവെന്നും രചന കുറിച്ചിട്ടുണ്ട്. ജീവിതത്തിൽ ആദ്യമായാണ് വധുവിൻ്റെ തോഴിയായി നിൽക്കാൻ കഴിയുന്നതെന്നും രചന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
ഒപ്പം താരം അണിഞ്ഞിരിക്കുന്ന കാസിയോ വാച്ചിലേക്കാണ് ആരാധകരുടെ ശ്രദ്ധ പോയത്. 1946 മുതൽക്കെ പ്രചാരത്തിലുള്ള ഈ വാച്ച് പല ആരാധകരിലും നൊസ്റ്റാൾജിയ ഉണർത്തിയിരിക്കുകയാണ്. കമൻ്റ് ബോക്സുകളിൽ പലരും ഇക്കാര്യം കുറിച്ചിട്ടുമുണ്ട്.
Image.1
Image.2
Image.3
Image.4
Image.5
Image.6
Image.7
Image.8