ലോസ് ആഞ്ചലസിൽ അവധിക്കാലം ആഘോഷിച്ചു മംമ്ത മോഹൻദാസ്; ചിത്രങ്ങൾ പങ്കുവെച്ചു നടി..!

Mamta Mohandas 5

മലയാള സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. കഴിഞ്ഞയിടെ റിലീസ് ആയ ലാൽജോസ് ചിത്രം ‘മ്യൂവു’ വിലാണ് മംമ്തയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമയാണ്. പൃഥ്വിരാജ് നായകനാകുന്ന ജനഗണമന, മഹേഷും മാരുതിയും, രാമ സേതു, ജൂതൻ, അൺലോക്ക് എന്നിവയാണ് മംമ്തയുടെ മലയാളം പ്രോജക്ടുകൾ.

തമിഴ്, തെലുങ്ക് ഭാഷകളിലും മംമ്തയുടെ സിനിമകൾ ഒരുങ്ങുന്നുണ്ട്. മംമ്തയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കയിലെ പ്രശസ്തമായ ഓഫ്ബീറ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായ ബിഗ്‌ ബെയര്‍ പര്‍വത നിരകളില്‍ അവധിക്കാലം ആഘോഷിക്കുന്ന മംമ്തയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടുന്നത്.

Mamta Mohandas 3

സ്വിം സ്യൂട്ടിൽ സ്മ്മ്വിങ് പൂളിൽ ഇരിക്കുന്ന ചിത്രങ്ങള്‍ മംമ്ത തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വീണ്ടും തിരക്കുകളിലേക്ക് മടങ്ങിപ്പോകും മുമ്പ് ചെറിയൊരു ഇടവേളയാണ് ഇതെന്ന് മംമ്ത ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്.

പുതിയ വീട്ടിലേക്ക് താമസം മാറിയതിന്റെ സന്തോഷത്തിലാണ് മംമ്ത മോഹൻദാസ്. നീണ്ട പതിനൊന്നു വര്‍ഷത്തിനൊടുവിലാണ് കൊച്ചിയില്‍ വീട് സ്വന്തമാക്കിയത്. കാത്തിരുന്ന ആഗ്രഹം സഫലമായപ്പോൾ പിന്നെ വെക്കേഷൻ കൂടി ആകാമെന്ന് താരം കരുതി. കാലിഫോർണിയയിലേക്കാണ് മംമ്ത ഇത്തവണ പോയത്.

Mamta Mohandas 4
Previous articleഒരു ചോക്ലേറ്റിന് വേണ്ടി തല്ലു കൂടുന്ന ജോമോളുടെ വീഡിയോ വൈറലാവുന്നു; വീഡിയോ
Next article‘ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ്’; ലാൽ ജോസും ഭാര്യയും പിന്നെ ക്യൂട്ട് മാത്തുവും

LEAVE A REPLY

Please enter your comment!
Please enter your name here