കേരളം ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി ആഘോഷങ്ങളാണ് മാറ്റിവെക്കേണ്ടി വന്നതും മറ്റുള്ളവ ലളിതമായ ചടങ്ങിൽ ഒതുക്കിയതും. എന്നാൽ എന്നിവിടെ വൈറലാകുന്നത് ഇതിൽ രണ്ട് നിന്നും വ്യത്യസ്ത ഒന്നാണ്. വധു വരൻ അടുക്കലില്ലാതെ മുഹൂർത്തം തെറ്റിക്കാതെ ഓൺലൈൻ വിവാഹം നടത്തുകയാണ്. ചങ്ങനാശേരി പുഴവാത് കാർത്തികയിൽ നടേശന്റെയും കനകമ്മയുടെയും മകനാണ് വരൻ എൻ.ശ്രീജിത്. ഐടി എഞ്ചിനീയർ ആണ് വധു. വരൻ ബാങ്ക് മാനേജറുമാണ്. ഉത്തർപ്രദേശിലെ ലക്നൗവിലുള്ള അഞ്ജനയ്ക്ക് പള്ളിപ്പാട്ടെ അവരുടെ വീട്ടിൽ വെച്ചാണ് ശ്രീജിത് താലി ചാർതുന്നത്. ഇന്നലെ 12.15നും 12.45നും മധ്യേ ഓൺലൈൻ വഴിയായിരുന്നു താലികെട്ട്.
പള്ളിപ്പാട് കൊടുന്താറ്റ് വീട്ടിൽ ജി.പങ്കജാക്ഷൻ ആചാരിയുടെയും ശ്രീകാന്തയുടെയും മകൾ പി. അഞ്ജനയുടെ വിവാഹമാണ് ഓൺലൈനായി നടന്നത്. മുഹൂർത്ത സമയമായപ്പോൾ അഞ്ജന ഓൺലൈനായി എത്തുകയും ശ്രീജിത് താലിചാർത്തുകയും ചെയ്തു. പ്രത്യേകം തയാറാക്കി വച്ചിരുന്ന ചരട് ഈസമയം അഞ്ജന സ്വയം കഴുത്തിൽ കെട്ടി. സീമന്തരേഖയിൽ ശ്രീജിത്ത് സിന്ദൂരം ചാർത്തിയതോടെ ചടങ്ങുകൾ അവസാനിച്ചു. തുടർന്നു സമുദായ ഭാരവാഹികൾ നൽകിയ റജിസ്റ്ററിൽ വരൻ ഒപ്പു വച്ചു. ലോക്ഡൗണിനെ തുടർന്ന് വെറും 7 പേര് മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. തുടർന്ന് ഗൃഹപ്രവേശത്തിനായി വരനും ബന്ധുക്കളും ചങ്ങനാശേരിയിലേക്ക് മടങ്ങി.