മലയാളസിനിമ താരങ്ങളെല്ലാം കേരളത്തിലെ ലോക്ഡൗൺ പ്രമാണിച്ച് വീടുകളിൽ തന്നെയാണ്. ഷൂട്ടിങ്ങും മറ്റ് പരിപാടികളിലുമെല്ലാം തന്നെ നിർത്തിവെച്ചിരിക്കുകയാണ്. സമയം പാഴാക്കാതെ വീടുകളിൽ തന്നെ ഓരോ ജോലികളിൽ ഏർപ്പെടുകയാണ്. അതെല്ലാം തന്നെ സോഷ്യൽ മീഡിയയിലും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വൈറലാകുന്നത് സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പോസ്റ്റാണ്.ചിത്രവും പോസ്റ്റും ഇതിനോടകം വൈറലാണ്.
ഗോപി സുന്ദറും അഭയ ഹിരണ്‍മയിയും വീടിനു മുന്നില്‍ ആടിനെ ചേര്‍ത്തു പിടിച്ചുകൊണ്ട് നില്‍ക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിലൂടെ പറയുന്നതിങ്ങനെ,‘മൃഗങ്ങളോട് കരുണ കാണിക്കാന്‍ തുടങ്ങി എന്നതാണ് ലോക് ഡൗണില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം. അവയ്ക്ക് ഭക്ഷണം നല്‍കാനും ശ്രദ്ധിക്കാനും തുടങ്ങി. ഇതു ചെയ്തുകൊണ്ടേയിരിക്കൂ. ഒടുവില്‍ നമ്മള്‍ തിരിച്ചറിയും. പ്രകൃതിയാണ് യഥാര്‍ഥ ദൈവം.