‘ലോക്കൽ ട്രെയിനിൽ യാത്രക്കിടെ അച്ഛന് ഭക്ഷണം വാരിനൽകുന്ന കുഞ്ഞുമകൾ;’ ‘ഒരു അച്ഛനും മകളും തമ്മിൽ പങ്കിട്ട ഒരു അമൂല്യ നിമിഷത്തിന്റെ നേർക്കാഴ്ച!’ [വീഡിയോ]

അച്ഛനും മകളും തമ്മിലുള്ള ബന്ധം വിവരണാതീതമാണ്. മകൾ എത്ര മുതിർന്നാലും അവൾ എപ്പോഴും അവരുടെ പിതാവിന്റെ കണ്ണിൽ കുഞ്ഞുമകളാണ്. അത്തരത്തിലുള്ള ഒട്ടേറെ ആത്മബന്ധം നിറഞ്ഞ കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, മുംബൈയിലെ ഒരു ലോക്കൽ ട്രെയിനിനുള്ളിലെ ഒരു കാഴ്ച, ഒരു അച്ഛനും മകളും തമ്മിൽ പങ്കിട്ട ഒരു അമൂല്യ നിമിഷത്തിന്റെ നേർക്കാഴ്ചയാണ്.

ejtmk

ആരുടേയും ഉള്ളിൽ ആഴത്തിൽ പതിയുന്ന ഈ കാഴ്ച സമൂഹമാധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധനേടി. സാക്ഷി മെഹ്‌റോത്ര എന്നയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വിഡിയോ, ഒരു ലോക്കൽ ട്രെയിനിനുള്ളിൽ കൊച്ചു പെൺകുട്ടി പിതാവിന് കുറച്ച് പഴങ്ങൾ കഴിക്കാനായി നൽകുന്നത് കാണിക്കുന്നു. ഇരുവരുടെയും മധുരമായ പങ്കിടൽ ആരെയും ആകർഷിക്കും.

അച്ഛന് കഴിക്കാൻ പഴങ്ങൾ നൽകുമ്പോൾ അദ്ദേഹം സ്നേഹത്തോടെ മകളെ ചേർത്തുപിടിക്കുന്നു. ഒരുവയസ് മാത്രം പ്രായം തോന്നിക്കുന്ന കുട്ടിയാണ് ഇത്. “ഇതുപോലുള്ള നിമിഷങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നു!” എന്നാണ് വിഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. എത്രകണ്ടാലും മതിയാകില്ല ഈ സ്നേഹനിമിഷങ്ങൾ.

അച്ഛൻ- മകൾ ബന്ധം എപ്പോഴും വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ്. മകളുടെ സന്തോഷങ്ങൾ ഇരട്ടിയാക്കാൻ ശ്രമിക്കാത്ത ഒരു അച്ഛനുമുണ്ടാകില്ല. അച്ഛനും മകളും തമ്മിലുള്ള ബന്ധം എപ്പോഴും വിലമതിക്കാനാവാത്തതാണ്. അച്ഛൻ- മകൾ ബന്ധത്തിന്റെ ഊഷ്മളമായ അനുഭവങ്ങൾ നിരവധി

സമൂഹമാധ്യമങ്ങളിൽ മുൻപ് പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ ഒരു മകൾ തന്റെ പിതാവിന്റെ ഓർമ്മകൾ ഏറ്റവും മനോഹരമായി സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കഥ ഹൃദയം കീഴക്കിയിരുന്നു.

video;

Previous articleഎന്റെ ലക്ഷ്മി ഇപ്പോ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് 32 വയസ്സായേനെ! മകളുടെ ഓർമയിൽ കണ്ണുനിറച്ച് സുരേഷ് ഗോപി!!
Next article‘അമ്മയ്ക്ക് ഒരുമ്മ;’ തത്തമ്മയുടെ രസകരമായ വര്‍ത്താമനം കണ്ടോ? വൈറലായി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here