കൊറോണ വൈറസ് വ്യാപനം തടയാനായി രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ തുടരവെ രാവിലെ റോഡിൽ പ്രഭാത സവാരിക്ക് ഇറങ്ങിയവർക്ക് മുട്ടൻ പണിയുമായി പൂനെ പൊലീസ്. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് റോഡിലിറങ്ങിയവരെ യോഗ ചെയ്യിപ്പിച്ചാണ് പൊലീസ് ശിക്ഷ നൽകിയത്. സ്ത്രീകളടക്കമുള്ള നിരവധി പേരാണ് പൊലീസിന്റെ വ്യത്യസ്ത ശിക്ഷയ്ക്ക് വിധേയരായത്. പൂനയിലെ ബിബ്വേവദി പ്രദേശത്താണ് സംഭവം. പൊലീസിന്റെ ശിക്ഷ നടപടി വീഡിയോ എൻഐഎയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിൽ 3000 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 187 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
#WATCH Maharashtra: Police made people, who violated lockdown for a morning walk, perform yoga in Bibvewadi area of Pune, early morning today. #CoronavirusLockdown pic.twitter.com/m5ooX6ixaN
— ANI (@ANI) April 16, 2020