ലോക്ക്ഡൗണില്‍ പട്ടമുണ്ടാക്കി പറത്തി സൗബിന്‍; വൈറലായി വീഡിയോ

ലോക്ക്ഡൗണ്‍ കാലത്തെ വിരസതകള്‍ മാറാന്‍ പുതുവഴികള്‍ കണ്ടെത്തുകയാണ് താരങ്ങള്‍. നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ കണ്ടെത്തിയ മാര്‍ഗ്ഗം പട്ടം പറത്തലായിരുന്നു. താരത്തിന്റെ പട്ടം പറത്തല്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്. വീട്ടിലിരുന്ന് സൗബിന്‍ തന്നെയാണ് പട്ടമുണ്ടാക്കിയതും. പട്ടമുണ്ടാക്കുന്നതിന്റേയും പറത്തുന്നതിന്റേയും വീഡിയോ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

വീഡിയോ വെെറലായി മാറിയതോടെ കമന്റുമായി താരങ്ങളുമെത്തിയിട്ടുണ്ട്. രസകരമായ കമന്റുകളാണ് താരങ്ങള്‍ നല്‍കിയിരിക്കുന്നത്. പ്രാവു പറത്തല്‍ മത്സരം കാണിച്ചു തന്നിരുന്നു സൗബിന്‍ സംവിധാനം ചെയ്ത ചിത്രമായ പറവ. ചിത്രത്തില്‍ പട്ടം പറത്തലും കടന്നു വന്നിരുന്നു. ഇതെല്ലാം തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് സൗബിന്‍ പറഞ്ഞിരുന്നു.

View this post on Instagram

#pattam

A post shared by Soubin Shahir (@soubinshahir) on

Previous articleകാത്തിരിപ്പിന് വിരാമമിട്ട് രതീഷിനും ദിവ്യയ്ക്കും പെൺകുഞ്ഞ് പിറന്നു.!
Next articleക്രിക്കറ്റ് ഇതിഹാസത്തിന് സ്പെഷ്യൽ ആശംസ നേർന്ന് ഇസുക്കുട്ടൻ; ചാക്കോച്ചൻ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകരും.!

LEAVE A REPLY

Please enter your comment!
Please enter your name here