ബാലതാരമായി അഭിനയിച്ച് പിന്നീട് സിനിമയിൽ നായികയായി മാറിയ താരമാണ് നടി പൂർണിമ ഇന്ദ്രജിത്ത്. ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം പൂർണിമ സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നു. രണ്ടാം ഭാവത്തിലെ അഖിലയും ഡാനിയിലെ മാധവിയും എല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.
ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിലൂടെയാണ് പിന്നീട് പൂർണിമ അഭിനയത്തിലേക്ക് തിരിച്ചുവന്നത്. ഇതിനിടയിലുള്ള കാലയളവിൽ പൂർണിമ പക്ഷേ സിനിമ മേഖലയിൽ തന്നെയുണ്ടായിരുന്നു. സ്വന്തമായി കോസ്റ്റിയൂം ഡിസൈനിംഗ് കമ്പനി പൂർണിമ തുടങ്ങിയിരുന്നു. നിരവധി സിനിമകളിൽ പൂർണിമ കോസ്റ്റിയൂം ഡിസൈനറായി ജോലി ചെയ്തിട്ടുമുണ്ട്.
സോഷ്യൽ മീഡിയയിൽ എല്ലായിപ്പോഴും പൂർണിമ വളരെ അധികം സജീവമായിരുന്നു. ദീപാവലി ദിനത്തിൽ പൂർണിമ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ മനം കവർന്നിരിക്കുന്നത്. സാരിയിൽ ലൈറ്റുകൾക്ക് ഇടയിൽ നിൽക്കുന്ന ചിത്രങ്ങളാണ് പൂർണിമ പോസ്റ്റ് ചെയ്തത്.
ലൈറ്റുകളുടെ പ്രകാശത്തിൽ പൂർണിമ തിളങ്ങി നിൽക്കുന്നത്. വൈഷ്ണവ് ആണ് പൂർണിമയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പൂർണിമ തന്നെയാണ് കോസ്റ്റിയൂമും, പ്രബിൻ മേക്കപ്പ് ചെയ്തിരിക്കുന്നത്. നിവിൻ പൊളി നായകനാകുന്ന തുറമുഖമാണ് പൂർണിമയുടെ അടുത്ത ചിത്രം.