അൽഫോൺസ് പുത്രേൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ മൂന്ന് പുതിയ നായികമാരെയാണ് മലയാളികൾക്ക് ലഭിച്ചത്. മലയാള സിനിമയ്ക്ക് മാത്രമല്ല, മൂവരും ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികമാരായ മാറി എന്നതാണ് സത്യം. മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും മൂവരും അഭിനയിച്ചിട്ടുണ്ട്.
ഒരുപോലെ മൂവർക്കും ധാരാളം ആരാധകരുമുണ്ട്. പ്രേമത്തിൽ നിവിൻ പൊളി അവതരിപ്പിച്ച ജോർജിന്റെ മൂന്നാമത്തെ പ്രണയവും ആ കഥാപാത്രം വിവാഹം കഴിക്കുന്നതും സെലിൻ എന്ന കഥാപാത്രത്തെയാണ്. വളരെ ക്യൂട്ട് ചിരിയോട് കൂടി ആ കഥാപാത്രം അവതരിപ്പിച്ചത് മഡോണ സെബാസ്റ്റിയൻ ആയിരുന്നു.
സിനിമ ഇറങ്ങുന്നതിന് മുന്നേ ആദ്യ രണ്ട് നായികമാരെ കുറിച്ചാണ് ആളുകൾ സംസാരിച്ചതെങ്കിൽ പിന്നീട് അങ്ങോട്ട് സംസാരിച്ചത് സെലിനെ അവതരിപ്പിച്ച മഡോണയെ കുറിച്ചാണ്. പിന്നീട് നിരവധി സിനിമകളിൽ നായികയായി മഡോണ അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും കന്നഡയിലും മഡോണ അഭിനയിച്ചിട്ടുണ്ട്.
കൊട്ടിഗോബ്ബ 3 എന്ന കന്നഡ ചിത്രമാണ് മഡോണയുടെ അവസാന റിലീസ് ചിത്രം. കന്നഡയിലെ മഡോണയുടെ ആദ്യ ചിത്രം കൂടിയാണ് ഇത്. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ് മഡോണ സെബാസ്റ്റിയൻ. 25 ലക്ഷത്തിന് അടുത്ത ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ മഡോണയെ ഫോളോ ചെയ്യുന്നത്.
ഇപ്പോഴിതാ ഐവറി നിറത്തിലെ ലെഹങ്കയിൽ അതിസുന്ദരിയായി കാണപ്പെടുന്ന പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ മഡോണ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. തുന്നൽ ബ്രൈഡൽ ഡിസൈനിങ് ബ്രാൻഡിന്റെ വസ്ത്രങ്ങളിലാണ് മഡോണ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.