ലെയ്സ് പാക്കറ്റ് കൊണ്ടും സാരിയുടുക്കാം, ക്രിയേറ്റിവിറ്റിയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ…

കൗതുകം നിറയ്ക്കുന്ന നിരവധി കാഴ്ചകൾ സമ്മാനിക്കുന്ന ഇടമാണ് സോഷ്യൽ മീഡിയ. ഇപ്പോഴിതാ അത്തരത്തിൽ ഒരു കൗതുകകാഴ്ച ഒരുക്കുകയാണ് ഒരു കലാകാരി. വേസ്റ്റായി കളയുന്ന ലെയ്സ് പാക്കറ്റുകൾ ഉപയോഗിച്ച് സാരി ഉടുത്താണ് ഈ പെൺകുട്ടി സോഷ്യൽ ഇടങ്ങളുടെ മനം കവരുന്നത്.

നീല പായ്‌ക്കറ്റിലുള്ള ചിപ്സ് കവറുകളാണ് ഇതിനായി ഈ യുവതി ഉപയോഗിച്ചിരിക്കുന്നത്. ചിപ്സ് പായ്‌ക്കറ്റിന്റെ പുറം ഭാഗത്ത് വരുന്ന നീല കളറുള്ള സ്ഥലം സാരിയുടെ ബോഡറായാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഉള്ളിൽ വരുന്ന സിൽവർ കളറുള്ള ഭാഗമുപയോഗിച്ചാണ് സാരി തയാറാക്കിയിരിക്കുന്നത്.

അതേസമയം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച യുവതിയുടെ സാരിയുടെ ചിത്രങ്ങൾ വലിയ രീതിയിൽ പ്രചാരവും നേടി. നിരവധിപ്പേരാണ് ഈ യുവതിയയുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്. അതേസമയം ഫോർ ദി ലവ് ഓഫ് ബ്ലൂ ലെയ്സ് എന്ന ക്യാപ്‌ഷനോടെയാണ് വിഡിയോ വൈറലാകുന്നത്.

Previous articleസിനിമയില്‍ അവസരം കിട്ടിയത് കൊണ്ടും, ഗള്‍ഫില്‍ പോയത് കൊണ്ടും അല്ല, തങ്കച്ചന്‍ ഇനി സ്റ്റാര്‍ മാജിക്കിലേക്ക് വരില്ല; ഒടുവില്‍ തങ്കച്ചന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്..!
Next articleനിറവയറിൽ പുഷ്പയിലെ സ്വാമി ഗാനത്തിന് ചുവടുവെച്ച് യുവതി, ഹിറ്റായി വിഡിയോ കാണാം..

LEAVE A REPLY

Please enter your comment!
Please enter your name here