ലെച്ചുവിന്റെ വീഡിയോയുമായി മുടിയൻ; ഉപ്പും മുളകും വീണ്ടുമെത്തുന്നു.! വീഡിയോ കാണാം…

ഉപ്പും മുളകും വീണ്ടും വരികയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. താരങ്ങളെല്ലാം ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയതോടെയാണ് ആരാധകരും ആവേശത്തിലായത്. ചിത്രീകരണത്തിനിടയിലെ വീഡിയോയും ചിത്രങ്ങളുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

നാളുകള്‍ക്ക് ശേഷമാണ് പ്രിയതാരങ്ങളെയെല്ലാം ഒന്നിച്ച് കാണുന്നത്. ആ സന്തോഷമായിരുന്നു ആരാധകരും പങ്കുവെച്ചത്. അമ്മയുടെ വിയോഗ ശേഷമായി നാളുകള്‍ക്കിപ്പുറം ജൂഹി റുസ്തഗിയും വീണ്ടും സജീവമാവുകയാണ്. കേശുവിനും ശിവയ്ക്കുമൊപ്പമായാണ് ലച്ചുവും എത്തിയത്. ബീച്ചില്‍ നിന്നുള്ള ചിത്രമായിരുന്നു ആദ്യം പുറത്തുവന്നത്.

മക്കളെ കണ്ടതിന് പിന്നാലെയായാണ് പരിപാടിയെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരെത്തിയത്. പാറമട വീട്ടിലെ മറ്റ് കുടുംബാംഗങ്ങള്‍ എവിടെയെന്നും എല്ലാവരും ചോദിച്ചിരുന്നു. പാറുക്കുട്ടിയും മുടിയനും നീലുവും ബാലുവും ഇല്ലെന്നായിരുന്നു ആരാധകരുടെ ചോദ്യം. സീ കേരളം ചാനലിലായിരിക്കും ഉപ്പും മുളകും താരങ്ങളുടെ പരിപാടി സംപ്രേഷണം ചെയ്യുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഓണത്തിന് മുന്നോടിയായി എരിവും പുളിയുമായി ഉപ്പും മുളകും താരങ്ങളെത്തിയിരുന്നു. ആ പരിപാടിയുടെ ബാക്കി ഭാഗമായാണോ നിലവിലെ ചിത്രീകരണമെന്നുള്ള ചോദ്യങ്ങളുമുണ്ട്. ക്ഷണനേരം കൊണ്ടാണ് പുതിയ വിശേഷം വൈറലായി മാറിയത്. ഞങ്ങളെല്ലാം കാത്തിരിക്കുകയാണെന്നും വേഗം വരണമെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

ബീച്ചിലെ ചിത്രീകരണത്തിന്റെ വീഡിയോയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഫ്രോക്കണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലുള്ള നീലുവിനെയാണ് വീഡിയോയില്‍ കാണുന്നത്. പാന്റും ഷര്‍ട്ടുമണിഞ്ഞ് എക്‌സിക്യുട്ടീവ് ലുക്കിലാണ് ബാലുവുള്ളത്. ഈ മദാമ്മയെ ആരാണ് പിടിച്ച് കൊണ്ടുവന്നതെന്നായിരുന്നു മുടിയന്റെ ചോദ്യം.

243972a6984006f93a683921888c4a8ca45dc2a4 tc img preview

ബാലുവും നീലുവും നില്‍ക്കുന്നതിന് താഴെയായി കേശുവും ശിവയും ലച്ചുവും ഇവരെ നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. ശബ്ദം കേള്‍ക്കുന്നുണ്ടെങ്കിലും മുടിയനെ വീഡിയോയില്‍ കാണിക്കുന്നില്ല.

ഉപ്പും മുളകും 2 നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ എന്നാണ് പരമ്പരയുടെ സംപ്രേഷണമെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് ഞങ്ങളെല്ലാം.
പരമ്പരയില്‍ വിളിക്കുന്നത് പോലെ തന്നെയായാണ് എല്ലാവരേയും വിളിക്കുന്നത്. കാര്യങ്ങളെല്ലാം എല്ലാവരോടും പറയാറുണ്ട്. താരങ്ങള്‍ മാത്രമല്ല കുടുംബാംഗങ്ങള്‍ തമ്മിലും അതേ അടുപ്പമുണ്ട്. ജൂഹിയുടെ അമ്മയുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാനായി നിഷ സാരംഗും അല്‍സാബിത്തും എത്തിയിരുന്നു.

Previous articleആ ഇംഗ്ളീഷും അഭിനയവും തകർത്തു; അഭിനയത്തിൽ താൻ പിന്നിലല്ല എന്ന് തെളിയിച്ച് നക്ഷത്ര ഇന്ദ്രജിത്.! വീഡിയോ
Next articleഈ വേദന എത്രനാൾ ഇനിയും സഹിക്കണം; താരത്തോട് ക്ഷമാപണം നടത്തി സിഐഎസ്എഫ്.!

LEAVE A REPLY

Please enter your comment!
Please enter your name here