ഒട്ടുമിക്ക സെലിബ്രിറ്റികൾ എല്ലാം തന്നെ കുടുംബവും ഒത്ത് ലോക്ഡൗൺ കാലത്ത് വീട്ടിൽ തന്നെയാണ്. തിരക്കുകളിൽ നിന്നും കുടുംബത്തിനൊപ്പം ചിലവിടാൻ കഴിയുന്ന സമയം അവർ ആസ്വദിക്കുന്നതും ഉണ്ട്. കഴിഞ്ഞ ദിവസം വീടും,ചുറ്റുപാടുകളും കാണിച്ചു രംഗത്ത് എത്തിയ പേളി ഇന്ന് വേറിട്ടൊരു വീഡിയോ ആയി എത്തിയിരിക്കുകയാണ്.
പ്രേക്ഷകരെയും താരത്തിന്റെ സുഹൃത്തുക്കളെയും ഒരേ പോലെ കുടുകുടെ ചിരിപ്പിക്കുന്ന വീഡിയോ ആണ് താരം ഒരുക്കിയത്. ലുലുമോളിൽ പോകാൻ വാശിപിടിക്കുന്ന കുഞ്ഞാവ ആയിട്ടാണ് പേളി എത്തുന്നത്. ഒപ്പം അമ്മയുടെ ഭാവങ്ങളും താരം പങ്ക് വയ്ക്കുന്നുണ്ട്. ബോറടിക്കുന്നു ലുലുമോളിൽ പോണം എന്ന് പറഞ്ഞു കരയുമ്പോൾ അമ്മ എത്തി ആദ്യം സമാധാനിപ്പിക്കാൻ ശ്രമിക്കുന്നെങ്കിലും കേൾക്കാൻ കുട്ടി പേളി തയ്യാറാകുന്നില്ല.
പിന്നീട് എല്ലാ അമ്മമാരെയും പോലെ മൂന്നാം മുറ പ്രയോഗിക്കുന്നതും കാണാനാകും. അഹാന കൃഷ്ണകുമാർ ഉൾപ്പെടെയുള്ള താരലോകം തന്നെയാണ് പേളിയുടെ വീഡിയോ അടിപൊളി, ഇവിടെയും അങ്ങനെ തന്നെ എന്ന് പറഞ്ഞു രംഗത്ത് എത്തിയത്.