‘ലിയോ ഫാമിലി’, മകൾക്കൊപ്പമുള്ള ആദ്യത്തെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് യുവയും മൃദുലയും…

308644714 3330518130551044 6661018317661955969 n

യുവ കൃഷ്ണയും മൃദുല വിജയ് യും ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. മകള്‍ ധ്വനിയെ കുറിച്ചുള്ള വിശേഷങ്ങളാണ് രണ്ട് പേര്‍ക്കും പറയാനും പങ്കുവയ്ക്കാനും ഉള്ളത്. ഇപ്പോഴിതാ പുതിയൊരു കുടുംബ ചിത്രം പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് യുവയും മൃദുലയും. ധ്വനിയുടേതായി ക്രിയേറ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം പേജില്‍ ഏറ്റവും ആദ്യം പങ്കുവച്ചിരിയ്ക്കുന്നതും ഈ ചിത്രമാണ്. ‘അച്ഛനായിരിയ്ക്കുക എന്നാല്‍ ഉത്തരവാദിത്വം കൂടുന്നു എന്നത് മാത്രമല്ല, നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരിയോടെ, മുറിവേല്‍ക്കാതെ നിങ്ങളുടെ രക്തത്തെ കാണുന്നത് അതിശയകരമായ ഒരു വികാരമാണ്’- എന്നാണ് യുവ ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചത്.

310148483 1709039106133865 5002017391706664865 n

ലിയോ ഫാമിലി എന്നാണ് മൃദുല പങ്കുവച്ചിരിയ്ക്കുന്ന ഇതേ ഫോട്ടോയ്ക്കും ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്. ‘യുവാച്ഛനും മൃദ്വമ്മയ്ക്കും ഒപ്പം എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട്’ എന്നാണ് ധ്വനിയുടെ പേജില്‍ പങ്കുവച്ചിരിയ്ക്കുന്ന ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്. ധ്വനികൃഷ്ണ എന്ന പേരില്‍ തുടങ്ങിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആദ്യത്തെ ഫോട്ടോ പങ്കുവയ്ക്കുമ്പോഴേക്കും നാലായിരത്തില്‍ അധികം ഫോളോവേഴ്‌സ് പേജിന് ആയിക്കഴിഞ്ഞു.

ജനിച്ച് ദിവസങ്ങള്‍ മാത്രം എത്തിയ ധ്വനി ഇതിനോടകം ഒരു കുഞ്ഞ് സ്റ്റാറായി എന്ന് പറഞ്ഞാല്‍ തെറ്റില്ല. മുപ്പത്തിയെട്ടാമത്തെ ദിവസം എത്തിയപ്പോള്‍ തന്നെ അഭിനയ രംഗത്തേക്ക് കടന്നിരിയ്ക്കുകയാണ്. അച്ഛന്‍ യുവ അഭിനയിക്കുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലാണ് ധ്വനി ആദ്യമായി അഭിനയിച്ചിരിയ്ക്കുന്നത്. കുഞ്ഞ് ആര്‍ട്ടിസ്റ്റ് ഇപ്പോള്‍ തിരക്കിലാണ് എന്ന് മൃദുല പറയുന്നു.

308362400 192992153119442 5890987376607271696 n
Previous article24 മണിക്കൂറിൽ 919 പുരുഷന്മാരുമായി ബന്ധപെട്ടു ലോക റെക്കോർഡ് നേടിയ താരമായി മാറിയ ആളെ മനസ്സിലായോ ?
Next articleപുഴുങ്ങിയ മുട്ട എളുപ്പത്തില്‍ പൊളിച്ചെടുക്കാം; എങ്ങനെ യെന്നു അറിയാമോ? വൈറലായി വീഡിയോ..!!

LEAVE A REPLY

Please enter your comment!
Please enter your name here