നടൻ പൃഥ്വിരാജും ആഡംബര കാറായ ലംബോര്‍ഗിനിയും അമ്മ മല്ലിക സുകുമാരനും. ഏറെ നാള്‍ സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്ന വിഷയങ്ങളാണിവ. ഈ വിഷയങ്ങളെ ചുറ്റിപറ്റി നിരവധി ട്രോളുകള്‍ സോഷ്യൽമീഡിയയിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ സോഷ്യൽമീഡിയയിലൂടെ ആ വിഷയം വീണ്ടും ഉയർന്നുവന്നിരി്കകുകയാണ്. ലൈവിനിടെ മല്ലിക സുകുമാരനോട് ഒരാള്‍ ഈ വിഷയത്തെപറ്റി ചോദിച്ചപ്പോള്‍ അവർ നൽകിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കുറിക്ക് കൊള്ളുന്ന മറുപടിയാണ് ഇതിൽ താരം നൽകിയിരിക്കുന്നത്. ഏതായാലും സോഷ്യൽമീഡിയ ഈ മറുപടിയും ഏറ്റെടുത്തിരിക്കുകയാണ്.
തന്‍റെ മകൻ പൃഥ്വിരാജ് പുതിയ ലംബോര്‍ഗിനി കാര്‍ വാങ്ങിയെങ്കിലും റോഡിന്‍റെ ശോചനീയാവസ്ഥ മൂലം അത് തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്ന് ഏറെ നാളുകള്‍ക്ക് മുമ്പ് മല്ലിക ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തതോടെ നിരവധി ട്രോളുകളും വന്നിരുന്നു. കേരളത്തില്‍ പ്രളയമുണ്ടായ സാഹചര്യത്തിൽ ഒരു ചെമ്പില്‍ കയറ്റി മല്ലിക സുകുമാരനെ രക്ഷപ്പെടുത്തുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇതോടെ ഇതാണോ മല്ലിക ചേച്ചിയുടെ ലംബോര്‍ഗിനി? എന്നുള്‍പ്പെടെ ചിലർ പരിഹാസവുമായി രംഗത്തെത്തിയിട്ടുമുണ്ട്.
ഇതിനെ പറ്റിയാണ് ഐഇ മലയാളം ഓൺലൈനിന് മല്ലിക നൽകിയ ലൈവ് സംഭാഷണത്തില്‍ ഒരു ആരാധകന്‍ പരാമര്‍ശിക്കുകയുണ്ടായത്. ലംബോർഗിനി ഇപ്പോള്‍ എവിടെയാണമ്മേ എന്നാണ് ആ ആരാധകൻ ലൈവിനിടെ ചോദിക്കുകയുണ്ടായത്. ഈ സമയം ഏറെ രസകരമായ മറുപടിയാണ് മല്ലിക സുകുമാരൻ ആ ആരാധകന് നൽകിയത്. അതിവിടെ അലമാരയിൽ വെച്ചു പൂട്ടിയേക്കുകയാ മോനേ, ആവശ്യത്തിന് പുറത്തെടുത്താൽ മതിയല്ലോ എന്നായിരുന്നു ചിരിച്ചുകൊണ്ട് താരത്തിന്‍റെ മറുപടി. ഈ മറുപടിയും സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.