റോഡിൽ ചിരിച്ചുല്ലസിച്ച് നൃത്തം ചെയ്ത് രണ്ട് അമ്മമാർ; വൈറൽ വീഡിയോ

കൊവിഡ്-19 ഭീതിയാണ് ലോകം മുഴുവനുമുള്ള ജനങ്ങൾ. കൊവിഡിനൊപ്പം ജീവിതം സാധാരണ രീതിയിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ് ലോക ജനത. അതിനൊപ്പം എല്ലാം മറന്ന് ഒന്ന് ചിരിക്കാനും നൃത്തം ചെയ്യാനുമൊക്കെ ആഗ്രഹിക്കുന്നവർക്ക് മുഴുവൻ പ്രചോദനമാകുകയാണ് രണ്ട് അമ്മമാർ.

തിരക്കുള്ള റോഡിനരികിൽ സ്വയം മറന്ന് നൃത്തം ചെയ്യുന്ന രണ്ട് സ്ത്രീകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധിപ്പേരാണ് ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ‘പിയാ തു അബ് തോ ആജാ’ എന്ന ബോളിവുഡ് സിനിമ ഗാനത്തിന്റെ അകമ്പടിയോടെയാണ് ഇരുവരുടെയും ഡാൻസ്. വളരെയധികം ആസ്വദിച്ച് നൃത്തം ചെയ്യുന്ന ഇവർ ഇതിനോടകം സോഷ്യൽ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

ഇത് കണ്ട് സാക്ഷാൽ ആശാ ഭോസ്‌ലെയും രംഗത്തെത്തി. തനിക്കിത് വളരെയധികം ഇഷ്ടപ്പെട്ടു എന്ന കമന്റോടെയാണ് ആശാ ഭോസ്‌ലെ ഈ വീഡിയോയെ ഏറ്റെടുത്തത്. വളരെ മികച്ച പ്രകടനം കാഴ്ചവെച്ച ഈ അമ്മമാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഇരുവർക്കും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Previous articleഅമ്മയുടെ ജീവൻ രക്ഷിച്ച് അഞ്ച് വയസുകാരൻ; സൂപ്പർ ഹീറോയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ
Next articleസൈബർ ലോകത്ത് താരമായി ക്ലാസിക്കൽ നൃത്തചുവടുകളുമായെത്തിയ മുത്തശ്ശി; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here