മൃഗങ്ങളുടെ വീഡിയോകള്‍ പൊതുവെ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തിലാണ് വൈറലാകുന്നത്. അവരുടെ സൗഹൃദങ്ങള്‍ വഴക്കുകള്‍ അങ്ങനെ നിരവധി വീഡിയോകള്‍ ദിവസവും നെറ്റിസണ്‍സിനെ ഞെട്ടിക്കാറുണ്ട്. നിസാരകാര്യങ്ങള്‍ക്ക് പോലും പരസ്പരം വഴക്കിടുന്ന മനുഷ്യന്മാര്‍ പോലും മൃഗങ്ങളുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ടി വരാറുണ്ട്.
മൃഗങ്ങളുടെ കുസൃതികള്‍ അടിപിടി അങ്ങനെ വ്യത്യസ്തമായ പലതരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ സുലഭമാണ്. റോഡിന് നടുക്ക് കിടന്ന് അടി കൂടുന്ന രണ്ട് കാട്ടു മുയലുകളുടെ വീഡിയോയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുന്നത്. പാര്‍ക്കിങില്‍ കിടക്കുന്ന കാറിനുള്ളില്‍ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
രണ്ട് മുയലുകള്‍ പിന്‍ കാലുകളില്‍ എണീറ്റ് നിന്ന് ശേഷം മുന്‍ കൈകള്‍ ഉപയോഗിച്ചാണ് അടി കൂടുന്നത്. തെരുവ് യുദ്ധം എന്ന തലക്കെട്ടോടു കൂടിയാണ് buitengebieden എന്ന ട്വിറ്റര്‍ പേജിലൂടെ വീഡിയോ പുറത്ത് വന്നത്. അടിപിടിയുടെ ഇടയില്‍ ഒരു മുയല്‍ ഓടി പോകുമ്പോള്‍ അതിനെ പിന്‍ തുടര്‍ന്ന് രണ്ടാമത്തവന്‍ ഓടുന്നതും കാണാം. എവിടെ നിന്നാണ് ഈ മുയലുകള്‍ വന്നതെന്ന് വ്യക്തമല്ല.
പാര്‍ക്കിങ് ലോട്ടിലാണ് സംഭവം നടക്കുന്നതെന്ന് വ്യക്തമാണ്. 1.4 മില്യണ്‍ ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. മുയലുകളെ പോലെ തന്നെയാണ് കാട്ടു മുയലിന്റെ രൂപം. പക്ഷെ കാട്ടു മുയലുകള്‍ക്ക് വലിപ്പം കൂടുതലാണ്.
Street fight.. 😅 pic.twitter.com/QiQalPL9mT
— Buitengebieden (@buitengebieden) July 7, 2022