കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ രാജ്യത്തെ ഈറനണിയിക്കുന്ന ഒരു ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. വിശപ്പിന്റെ ആധിക/ത്തിനു മുന്നില്‍ മനുഷ്യനും മൃഗങ്ങളും എല്ലാ സമന്മാരാകുന്ന ചിത്രം ആഗ്രയില്‍ നിന്നുള്ളതാണ്. റോഡിലുടെ ഒഴുകിക്കിടക്കുന്ന പാല്‍ ഒരു കൂട്ടം തെരുവ് നായ്ക്കള്‍ക്കൊപ്പം ഒരു മനുഷ്യനും ഇരുന്ന് കോരിയെടുക്കുന്നതാണ് ദൃശ്യത്തില്‍.
ആഗ്രയിലെ റാം ബാഗ് ചൗറായില്‍ നിന്നുള്ളതാണ് ദൃശ്യം. താജ്മഹലിനു ആറു കിലോമീറ്റര്‍ അടുത്തായി വലിയ മില്‍ക്ക് കണ്ടെയ്‌നറില്‍ നിന്ന് തുളുമ്പി പോയ പാല്‍ ആണ് റോഡിലുടെ ഒഴുകിയപ്പോള്‍ തെരുവ് നായ്ക്കള്‍ക്കൊപ്പം മനുഷ്യനും ഇരുന്ന് കോരിയെടുത്തത്. ഒരു മണ്‍കുടത്തില്‍ ഇരുന്ന് ശേഖരിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.
Lockdown Impact:
— Kamal khan (@kamalkhan_NDTV) April 13, 2020
इंसान और जानवर साथ साथ दूध पीने लगे।
आज अगरा के रामबाग चौराहे पर एक दूध वाले की दूध की टंकी गिर गयी।फिर क्या हुआ खुद देखिए। pic.twitter.com/OWvNg8EFIe